Image

തുഴയേന്തിയ മത്സ്യം നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം

Published on 14 July, 2012
തുഴയേന്തിയ മത്സ്യം നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം
ആലപ്പുഴ: ഓഗസ്റ്റില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വജ്രജൂബിലി ജലോത്സവത്തിന് തുഴയേന്തിയ മത്സ്യം ഭാഗ്യചിഹ്നമാാകും. കളക്ടറേറ്റില്‍ കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ നടന്ന നെഹ്രു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് 60-ാം ജലമേളയുടെ ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. ചെങ്ങന്നൂര്‍ കല്ലിശേരി നിവാസി സൈമണ്‍ വി. ഫിലിപ്പാണ് സമ്മാനാര്‍ഹമായ ഭാഗ്യചിഹ്നം വരച്ചത്. 

പ്രസിദ്ധ ചിത്രകലാധ്യാപകരായ കെ.കെ. വാരിയര്‍, പി.ജി. ഗോപകുമാര്‍, മാധ്യമ പ്രവര്‍ത്തകനായ കളര്‍കോട് ഹരികുമാര്‍ എന്നിവരാണ് ഇതിനായി ലഭിച്ച എന്‍ട്രികള്‍ പരിശോധിച്ച് അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള ചിത്രങ്ങള്‍ ശുപാര്‍ശ ചെയ്തത്. ഭാഗ്യ ചിഹ്നം തെരഞ്ഞെടു ക്കുന്നതിനായി എന്‍ടിബിആര്‍ പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ മത്സരത്തില്‍ 100ല്‍ അധികം എന്‍ട്രികള്‍ ലഭിച്ചിരുന്നു. ഭാഗ്യചിഹ്നത്തിനു പേരിടുന്നതിനും നിറം നല്‍കുന്നതിനും പ്രത്യേകം മത്സരങ്ങള്‍ നടത്തും.

 

തുഴയേന്തിയ മത്സ്യം നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക