Image

പതിനൊന്നുകാരിയെ കോളജില്‍ ചേര്‍ക്കാന്‍ അച്ഛന്‍; വിസമ്മതിച്ച പ്രിന്‍സിപ്പലിനെ കുത്തി

Published on 14 July, 2012
പതിനൊന്നുകാരിയെ കോളജില്‍ ചേര്‍ക്കാന്‍ അച്ഛന്‍; വിസമ്മതിച്ച പ്രിന്‍സിപ്പലിനെ കുത്തി
ചെന്നൈ:പതിനൊന്നു വയസ്സുകാരിയെ കോളജില്‍ ചേര്‍ക്കാന്‍ വിസമ്മതിച്ച കോളജ് പ്രിന്‍സിപ്പലിനെ മദ്യലഹരിയില്‍ പിതാവ് കുത്തി പരുക്കേല്‍പ്പിച്ചു. ശിവഗംഗ മന്നാര്‍ദുരൈസിംഗം ഗവ. ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ എസ്. ജഗന്നാഥനാണു കാലില്‍ കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. 

സംഭവവുമായി ബന്ധപ്പെട്ടു മധുര ജില്ലയിലെ തിരുപ്പലൈ സ്വദേശി മുത്തുകുമാറിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോളജിലെത്തിയ മുത്തുകുമാര്‍ തന്റെ പതിനൊന്നുകാരിയായ മകള്‍ക്കു കോളജില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. മകള്‍ക്കു കോളജില്‍ ചേരാനുള്ള പ്രായമായില്ലെന്നും സ്‌കൂളിലാണു ചേര്‍ക്കേണ്ടതെന്നും പ്രിന്‍സിപ്പല്‍ ജഗന്നാഥന്‍ പറഞ്ഞെങ്കിലും മുത്തുകുമാര്‍ വഴങ്ങിയില്ല. 

തുടര്‍ന്ന് വാഗ്വാദമുണ്ടാകുകയും മുത്തുകുമാര്‍ കത്തിയെടുത്തു ജഗന്നാഥനെ കുത്തുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക