Image

നഴ്‌സ് റോസമ്മ കൊലക്കേസ്: അന്വേഷണം സിഐഡിക്ക്

Published on 14 July, 2012
നഴ്‌സ് റോസമ്മ കൊലക്കേസ്: അന്വേഷണം സിഐഡിക്ക്
വസായ്:മലയാളി നഴ്‌സ് റോസമ്മ ആന്റണി കൊലക്കേസില്‍ സിഐഡി അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ നിര്‍ദേശിച്ചു. ഓള്‍ ഇന്ത്യ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഏബ്രഹാം മത്തായിയുടെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് വസായ് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്നലെ നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണു നടപടിയെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 

ബഹരാംപൂര്‍ ആനന്ദ്പാര്‍ക്ക് ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ റോസമ്മ കൊല്ലപ്പെട്ടിട്ട് ഇന്ന് 100 ദിവസം തികയുന്ന വേളയിലാണ് അന്വേഷണം പുതിയ സംഘത്തിലേക്ക് നീങ്ങുന്നത്. ഏപ്രില്‍ നാലിന് നടന്ന കൊലപാതകം സംബന്ധിച്ച കേസ് ആദ്യം മാണിക്പൂര്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കുകയും പിന്നീട് ലോക്കല്‍ ക്രൈംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക