Image

ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ ഭാര്യ മകനെ കൊന്നു

Published on 14 July, 2012
ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ ഭാര്യ മകനെ കൊന്നു
തഞ്ചാവൂര്‍:ഭര്‍ത്താവിനോടുള്ള ദേഷ്യത്താല്‍ ഭാര്യ മകനെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. തഞ്ചാവൂര്‍ തരുകാട്ടപള്ളി സ്വദേശി ശശികുമാറിന്റെ രണ്ടാം ഭാര്യ കവിതയാണ് ആറുവയസ്സുള്ള സുനിലിനെ കത്തിച്ചു കൊന്നത്. ഒരു വര്‍ഷമായി ശശികുമാറുമായി പിരിഞ്ഞു താമസിക്കുകയാണ് കവിത. 

കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ടുവരുന്ന സുനില്‍ ശശികുമാറുമായി സംസാരിക്കുന്നത് കവിത കണ്ടിരുന്നു. തുടര്‍ന്നു വീട്ടിലെത്തിയപ്പോഴാണ് സുനിലിന്റെ ദേഹത്തേക്കു കവിത മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക