Image

ഇരിട്ടിയില്‍ സിപിഎം നേതാവിന്‌ വെട്ടേറ്റു; തില്ലങ്കേരിയില്‍ ഹര്‍ത്താല്‍

Published on 14 July, 2012
ഇരിട്ടിയില്‍ സിപിഎം നേതാവിന്‌ വെട്ടേറ്റു; തില്ലങ്കേരിയില്‍ ഹര്‍ത്താല്‍
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരി കാവുംപടിയില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ വെട്ടേറ്റു. മറ്റൊരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ബ്രാഞ്ച്‌ സെക്രട്ടറി ബി. അനീഷനെയും (42) സിപിഎം പ്രവര്‍ത്തകന്‍ അസൂട്ടിയെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതേകാലോടെയാണ്‌ സംഭവം. തില്ലങ്കേരി പഞ്ചായത്തില്‍ ഇന്ന്‌ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍ ആചരിക്കും.

കല്യാണവീട്ടില്‍ പോയി മടങ്ങുകയായിരുന്ന അനീഷനെയും അസൂട്ടിയെയും എടത്തിനാല്‍ വയല്‍ പരിസരത്തു വച്ച്‌ ഒരു സംഘം പതിയിരുന്ന്‌ ആക്രമിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. അനീഷന്റെ തലയ്‌ക്കും കാലിനും വെട്ടേറ്റു.

മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകരാണ്‌ അക്രമത്തിനു പിന്നിലെന്ന്‌ സിപിഎം ആരോപിച്ചു.

കഴിഞ്ഞ 12നു രാത്രി കാവുംപടിയില്‍ മുസ്‌ലിം ലീഗ്‌ തില്ലങ്കേരി പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറി മുഹമ്മദ്‌ സഹീറിന്‌ വെട്ടേറ്റിരുന്നു. ഈ സംഭവത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഇന്നലത്തെ അക്രമമെന്നു കരുതുന്നതായി പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക