Image

ഉപ്പുതറയില്‍ പത്താംക്ലാസുകാരന്‍ വ്യാജ ഡോക്‌ടര്‍ പിടിയില്‍

Published on 14 July, 2012
ഉപ്പുതറയില്‍ പത്താംക്ലാസുകാരന്‍ വ്യാജ ഡോക്‌ടര്‍ പിടിയില്‍
ഉപ്പുതറ: സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌തുവന്ന വ്യാജ ഡോക്‌ടറെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. കന്യാകുമാരി പള്ളുതന്‍ കുന്നുമാംമൂട്‌ നായേഴ്‌സ്‌ നികേതനില്‍ പ്രദീപ്‌ സുധാകര്‍ നായര്‍ (54) ആണ്‌ അറസ്‌റ്റിലായത്‌. എസ്‌എസ്‌എല്‍സി വിദ്യാഭ്യാസം മാത്രമുള്ള പ്രദീപ്‌ ആശുപത്രിയില്‍ കിടത്തി ചികില്‍സ വരെ നടത്തിയിരുന്നു. ഇയാള്‍ ചാര്‍ജെടുത്തതിനുശേഷം ആദ്യ ദിവസം 13 പേര്‍ക്കും പിന്നീട്‌ ഒന്‍പതു പേര്‍ക്കും ചികില്‍സ നല്‍കിയതായി പൊലീസ്‌ പറഞ്ഞു. മുന്‍പ്‌ ഉത്തര്‍പ്രദേശിലാണ്‌ ജോലി ചെയ്‌തിരുന്നതെന്ന്‌ ഇയാള്‍ പൊലീസിനോട്‌ പറഞ്ഞു.

രണ്ടു ദിവസം മുന്‍പാണ്‌ ഇയാള്‍ ഉപ്പുതറയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മെഡക്‌സ്‌ അല്‍ഫോണ്‍സാ ആശുപത്രിയില്‍ ചാര്‍ജെടുത്തത.്‌

ഏതാനും നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രദീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ആശുപത്രി പൂട്ടി സീല്‍ ചെയ്‌തു. മുന്‍പ്‌ ഇവിടെ ജോലി ചെയ്‌ത ഡോക്‌ടര്‍മാരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക