Image

രണ്ടു കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 12-കാരന്‍ ബാലന്‌ ജയില്‍ ശിക്ഷ

Published on 14 July, 2012
രണ്ടു കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 12-കാരന്‍ ബാലന്‌ ജയില്‍ ശിക്ഷ
ലണ്‌ടന്‍: രണ്ട്‌ ബാലികമാരെ മാനഭംഗപ്പെടുത്തിയ കേസില്‍ 12-കാരന്‍ ബാലനെ ലണ്ടനിലെ ലിവര്‍പൂള്‍ കോടതി നാലു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.

ഒരു വര്‍ഷം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. ബോള്‍ട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ഒരു പാര്‍ക്കില്‍ പത്തു വയസുകാരിയുമായി ഒളിച്ചുകളിക്കുന്നതിനിടെയാണ്‌ പ്രതി കൃത്യം നടത്തിയത്‌. ഇതിനു ശേഷം പാര്‍ക്കിലെ മറ്റൊരു ഭാഗത്തു ഫുട്‌ബോള്‍ തട്ടിക്കളിച്ചുകൊണ്‌ടിരുന്ന ഏഴു വയസുള്ള പെണ്‍കുട്ടിയെയും പ്രതി ബലാത്സംഗത്തിനു ഇരയാക്കി.

ബ്രിട്ടനില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞവരില്‍ ഒരാളാണ്‌ പ്രതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക