Image

കണ്ണൂരില്‍ വിമുക്ത ഭടനും ഭാര്യയും മരിച്ച നിലയില്‍

Published on 14 July, 2012
കണ്ണൂരില്‍ വിമുക്ത ഭടനും ഭാര്യയും മരിച്ച നിലയില്‍
മട്ടന്നൂര്‍: വിമുക്തഭടനെയും ഭാര്യയെയും വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. നായാട്ടുപാറ കൃഷ്‌ണകൃപയില്‍ കെ.എം. മധുസൂദനന്‍ (44), ഭാര്യ എന്‍. ബിന്ദു (34) എന്നിവരാണു മരിച്ചത്‌. മധുസൂദനന്‍ വെടിവെച്ച്‌ മരിച്ച നിലയിലും ഭാര്യ ബിന്ദുവിന്റെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലുമാണ്‌ കണ്ടെത്തിയത്‌.

ബിന്ദു തൂങ്ങിമരിച്ചതു കണ്‌ട മധുസൂദനന്‍ മുകള്‍നിലയിലെത്തി തോക്കെടുത്തു സ്വയം വെടിവയ്‌ക്കുകയായിരുന്നുവെന്നു കരുതുന്നതായി പോലീസ്‌ പറഞ്ഞു. വിദ്യാര്‍ഥികളായ ഇവരുടെ മക്കള്‍ അപര്‍ണ (13) യും അനന്യ (7) യും രാവിലെ ഏഴുന്നേറ്റപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയില്‍ കാണുന്നത്‌. ഉടന്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.

രാവിലെ 7.15നു വെടിയൊച്ച കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ആറുമാസം മുമ്പാണു മധുസൂദനന്‍ സൈന്യത്തില്‍നിന്നു വിരമിച്ചു നാട്ടിലെത്തിയത്‌. മക്കളായ അപര്‍ണ പട്ടാന്നൂര്‍ കെപിസി എച്ച്‌എസ്‌എസിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയും അനന്യ കുന്നോത്ത്‌ എല്‍പി സ്‌കൂള്‍ രണ്‌ടാംക്ലാസ്‌ വിദ്യാര്‍ഥിനിയുമാണ്‌.
കണ്ണൂരില്‍ വിമുക്ത ഭടനും ഭാര്യയും മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക