Image

തന്റെ പേരിലുളള കേസ്‌ പുനര്‍ വിചാരണ ചെയ്യണം: റാണെ

Published on 27 July, 2011
തന്റെ പേരിലുളള കേസ്‌ പുനര്‍ വിചാരണ ചെയ്യണം: റാണെ
ഷിക്കാഗോ: തന്റെ പേരിലുള്ള കേസ്‌ പുനര്‍ വിചാരണ ചെയ്യണമെന്ന്‌ മുംബൈ ആക്രമണകേസിലെ പ്രതിത വാഹൂര്‍ ഹുസൈന്‍ റാണെ കോടതിയോട്‌ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്‌ഥന്മാരോടു റാണ നിരപരാധിയാണെന്നു ഹെഡ്‌ലി പറഞ്ഞിരുന്നതിനാല്‍ റാണയുടെ വസതിയില്‍ റെയ്‌ഡ്‌ നടത്തി രേഖകള്‍ പിടിച്ചെടുത്തതു യുഎസ്‌ ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണു റാണെ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഷിക്കാഗോ കോടതിയില്‍ നടന്ന വിചാരണയില്‍ ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടത്‌ ഉള്‍പ്പെടെ രണ്ടു കേസുകളില്‍ റാണ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ഒരുക്കിയതു തന്റെ ഭീകര ബന്ധം അറിയാതെയായിരുന്നെന്നും തനിക്കു റാണ വിമാന ടിക്കറ്റ്‌ എടുത്തുതന്നതു ശരിയാണെങ്കിലും അത്‌ ഒരു പഴയ കടം വീട്ടുകയായിരുന്നെന്നും ഹെഡ്‌ലി തന്നെ അന്വേഷണ ഉദ്യോഗസ്‌ഥരോടു പറഞ്ഞിരുന്നെന്ന്‌ ഈയിടെ പുറത്തുവന്ന രേഖകളില്‍നിന്നു വ്യക്‌തമായി. ഇതിനു നേരെ എതിരായിട്ടാണു ഹെഡ്‌ലി പിന്നീടു വിചാരണ സമയത്തു കോടതിയില്‍ പറഞ്ഞത്‌.പുതുതായി പുറത്തുവന്ന തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കേസ്‌ വീണ്ടും കേള്‍ക്കണമെന്നാണു റാണ ആവശ്യപ്പെട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക