Image

കനത്ത മഴയും വെള്ളപ്പൊക്കവും, ജപ്പാനില്‍ അമ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു

Published on 15 July, 2012
കനത്ത മഴയും വെള്ളപ്പൊക്കവും, ജപ്പാനില്‍ അമ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു
ടോക്യോ: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ക്യൂഷു ദ്വീപില്‍നിന്ന്‌ 50,000 ത്തോളം പേരെ ഒഴിപ്പിച്ചു. മഴക്കെടുതികളില്‍ ഇതുവരെ 18 പേര്‍ മരിച്ചു. 19 പേരെ കാണാതായിട്ടുണ്ട്‌. ഫികുവോക്ക, ഒയിറ്റ, കുമാമോട്ടോ പ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിനുപേരെ അധികൃതര്‍ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്‌. ഉരുള്‍പൊട്ടലില്‍ വീട്‌ തകര്‍ന്നാണ്‌ മിക്കവരും മരിച്ചത്‌. ട്രെയിന്‍, റോഡ്‌ ഗതാഗതവും താറുമാറായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക