Image

മാവേലിക്കര ക്ഷേത്ര കവര്‍ച്ച: മുഖ്യപ്രതി പൂനയില്‍ അറസ്റ്റിലായി

Published on 15 July, 2012
മാവേലിക്കര ക്ഷേത്ര കവര്‍ച്ച: മുഖ്യപ്രതി പൂനയില്‍ അറസ്റ്റിലായി
മാവേലിക്കര: വന്‍ മോഷണം നടന്ന മാവേലിക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ മോഷണത്തിലെ പ്രധാന പ്രതിയെ പൂനയില്‍ നിന്നും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നൂറനാട്‌ സ്വദേശി രജു ആണ്‌ പിടിയിലായത്‌. ഇയാള്‍ സ്ഥിരം മോഷ്‌ടാവാണെന്ന്‌ പോലീസ്‌ അറിയിച്ചു.

ക്ഷേത്രത്തിലെ സ്വര്‍ണക്കിരീടവും അരമണിക്കൂട്ടവും ഉള്‍പ്പടെ വന്‍ മോഷണം നടന്നത്‌ ജൂലായ്‌ നാലിനാണ്‌. ക്ഷേത്രത്തിന്‌ പിന്നിലുള്ള മൈക്ക്‌ ടവറിന്റെ തൂണിലൂടെയാണ്‌ മോഷ്ടാക്കള്‍ ചുറ്റമ്പലത്തിന്റെ മേല്‍ക്കൂരയില്‍ പ്രവേശിച്ചതെന്ന്‌ കരുതുന്നു. ശ്രീകോവിലിന്റെ മുന്നിലുള്ള ഗ്രില്ലിന്റെ താഴ്‌ സമീപത്തെ കുത്തുവിളക്കിന്റെ തണ്ടുപയോഗിച്ച്‌ പൊളിച്ചാണ്‌ മോഷ്ടാക്കള്‍ ശ്രീകോവിലിനുള്ളില്‍ കടന്നത്‌.രജു കര്‍ണാടക വഴി മഹാരാഷ്ട്രയിലേക്ക്‌ കടന്നതായി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലീസ്‌ മഹാരാഷ്ട്രയില്‍ നടത്തിയ തിരച്ചിലിലാണ്‌ രജു കുടുങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക