Image

ഹിമാചല്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട്‌ 8 മരണം

Published on 15 July, 2012
ഹിമാചല്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട്‌ 8 മരണം
ഷിംല: ഹിമാചല്‍പ്രദേശില്‍ അമര്‍നാഥ്‌ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ്‌ മറിഞ്ഞ്‌ എട്ടു പേര്‍ മരിച്ചു. 42 പേര്‍ക്ക്‌ പരിക്കേറ്റു. ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ കംഗ്ര പട്ടണത്തിന്‌ സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ തീര്‍ഥാടകരാണ്‌ ബസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. ജമ്മു കശ്‌മീരിലെ പ്രശസ്‌ത തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥില്‍ നിന്നു തിരിച്ചുവരികയായിരുന്നു സംഘം. ആറ്‌ പുരുഷന്മാരും രണ്ട്‌ സ്‌ത്രീകളുമാണ്‌ മരിച്ചത്‌. പരിക്കേറ്റവരെ ഷിംലയിലെ രാജേന്ദ്രപ്രസാദ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 മീറ്റര്‍ താഴ്‌ചയിലേക്ക്‌ ബസ്‌ ഉരുണ്ടുവീണിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക