Image

കുമളി ചെക്ക്‌ പോസ്റ്റില്‍ വന്‍ അമോണിയം നൈട്രേറ്റ്‌ ശേഖരം പിടികൂടി

Published on 15 July, 2012
കുമളി ചെക്ക്‌ പോസ്റ്റില്‍ വന്‍ അമോണിയം നൈട്രേറ്റ്‌ ശേഖരം പിടികൂടി
കുമളി: ഇടുക്കിയിലെ കുമളി ചെക്ക്‌പോസ്റ്റില്‍ വെച്ച്‌ ഉഗ്ര സ്‌ഫോടക ശേഷിയുള്ള അമോണിയം നൈട്രേറ്റുമായി വന്ന വാഹനം എക്‌സൈസ്‌ പിടികൂടി. ലോറിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 50 കിലോയുടെ 40 പായ്‌ക്കറ്റ്‌ അമോണിയം നൈട്രേറ്റാണ്‌ പിടിച്ചത്‌. പത്തനംതിട്ട ജില്ലയിലെ റാന്നിയിലേക്ക്‌ കൊണ്ടുവരികയായിരുന്നുവെന്ന്‌ഡ്രൈവര്‍  പോലീസിനോട്‌ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ലോറിഡ്രൈവര്‍  സേലം സ്വദേശി മോഹനകുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക