Image

സിനിമകൊണ്ടുമാത്രം ജീവിക്കാനാവില്ല:ഇന്നസെന്റ്

Published on 15 July, 2012
സിനിമകൊണ്ടുമാത്രം ജീവിക്കാനാവില്ല:ഇന്നസെന്റ്
താരങ്ങളെ അവാര്‍ഡുകളില്‍ നിന്നും ഷോകളില്‍നിന്നും ചാനനലു കളില്‍ നിന്നും വിലക്കാനുള്ള ഫിലിം ചേംബര്‍ തീരുമാനം അമ്മയുമായി ആലോചിച്ചു പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. 

വലിയൊരു ശതമാനം നടീ നടന്മാര്‍ക്കും സിനിമകൊണ്ടു മാത്രം ജീവിക്കാനാകില്ല. ഇതൊരു ജീവിത മാര്‍ഗ്ഗമാണ്. അമ്മ നല്‍കുന്ന പ്രാഥമിക പരിഗണനയും അതാകും. അമ്മയുടെ തീരുമാനം പ്രഖ്യാപിക്കണമെങ്കില്‍ അംഗങ്ങളോടു സംസാരിക്കണം. ഏപ്രിലില്‍ അമ്മ നടത്തുന്ന ഷോ മാറ്റിവയ്ക്കാനുമാകില്ലെന്നും ഇന്നസെന്റ് വ്യക്ത മാക്കി. ആത്മസുഖത്തിനായി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാം. പക്ഷെ, നടപ്പാക്കേ ണ്ടത് ബന്ധപ്പെട്ട സംഘടനകള്‍ തന്നെയാണ്. മലയാള സിനിമയില്‍ പുതിയൊരു ഉണര്‍വുണ്ടാകുന്ന സമയത്തു ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കി സിനിമാ പ്രവര്‍ത്തക രുടെ ശ്രദ്ധ സിനിമയില്‍ നിന്നും വിവാദങ്ങളിലേക്കു തിരിച്ചുവിടാന്‍ അമ്മ ആഗ്രഹി ക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.



സിനിമകൊണ്ടുമാത്രം ജീവിക്കാനാവില്ല:ഇന്നസെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക