Image

ഭീകര ബന്ധം ആരോപിച്ചുള്ള അറസ്റ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം

Published on 15 July, 2012
ഭീകര ബന്ധം ആരോപിച്ചുള്ള അറസ്റ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം
കാഞ്ഞിരപ്പള്ളി : ഭീകര ബന്ധം ആരോപിച്ച് നടക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ അജിത്ത് സാഹി പറഞ്ഞു. ഇതിന്‍െറ പേരില്‍ പിടികൂടുന്നവരെ വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കുന്ന കാഴ്ചയാണ് കാണുന്നത്. ജയില്‍ മോചിതരാവുന്ന ഇവര്‍ക്ക് നഷ്ടമാവുന്നത് അവരുടെ ജീവിതമാണെന്നും ഇതിന് പരിഹാരമായി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം നേരിടുന്ന കരിനിയമ ഭീകരതയെക്കുറിച്ച് സോളിഡാരിറ്റി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പൗരാവകാശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഒത്തു നോക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ സംശയത്തിന്‍െറ കണ്ണുകളിലൂടെയേ കാണാന്‍ കഴിയൂ. ഇവിടെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യന്‍ മുജാഹിദിന്‍െറ പേരിലാണ് അറിയപ്പെടുന്നത്. ഈ പ്രസ്ഥാനം എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ ഇവരുടെ പ്രവര്‍ത്തന ലക്ഷ്യമെന്താണെന്നോ ഇവരുടെ ആസ്ഥാനമേതെന്നോ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് സുപ്രീംകോടതി ഇടപെട്ട് അന്വേഷണം നടത്തുന്നതിന് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് പി.എ. നിസാം അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡന്‍റ് ജമാല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍, സുനില്‍ ജാഫര്‍, അന്‍വര്‍ എം.എച്ച് എന്നിവര്‍ സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക