Image

മാധ്യമപ്രവര്‍ത്തകര്‍ വായ്പ എടുത്തശേഷം ചില്ലിക്കാശ് തിരിച്ചടച്ചിട്ടില്ല

Published on 15 July, 2012
മാധ്യമപ്രവര്‍ത്തകര്‍ വായ്പ എടുത്തശേഷം ചില്ലിക്കാശ് തിരിച്ചടച്ചിട്ടില്ല
പ്രമുഖമാധ്യമങ്ങളിലെ 54 സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാരിന്റെ കീഴിലുള്ള ഹൌസിങ് ബോര്‍ഡില്‍ നിന്നും വീടിനു വായ്പ എടുത്തശേഷം ഒരു പതിറ്റാണ്ടോളമായി ചില്ലിക്കാശ് തിരിച്ചടച്ചിട്ടില്ല..!
19.37 കോടി രൂപയോളം വരുന്ന ആ തുക എഴുതിതള്ളാന്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഹഡ്കോയില്‍ നിന്നും വായ്പയെടുത്താണ് ഹൌസിങ് ബോര്‍ഡ് ഇവര്‍ക്ക് 2000-മാണ്ടില്‍ വീടു നിര്‍മ്മിച്ചു നല്‍കിയത്. മുന്‍ LDF സര്‍കാരില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ആ സര്‍ക്കാര്‍ വഴങ്ങിയില്ല, പകരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ നിര്‍ദേശിയ്ക്കുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖ പ്രകാരം ആകെയുള്ള 54 പേരില്‍ 11 പേരുമായി “മലയാള മനോരമ“ ഒന്നാം സ്ഥാനത്തും 5 പേരുമായി “മാതൃഭൂമി“ രണ്ടാം സ്ഥാനത്തുമാണ്. “ദേശാഭിമാനി” ഒഴികെയുള്ള ഒട്ടുമിക്ക പത്രങ്ങളിലെയും പ്രവര്‍ത്തകര്‍ ഈ ലിസ്റ്റിലുണ്ട്. ഇന്നത്തെ “ഇന്‍‌ഡ്യന്‍ എക്സ്പ്രസ്” പത്രമാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.
എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമസിണ്ടിക്കേറ്റ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്നതിനുള്ള മറ്റൊരുദാഹരണമാണിത്.
ഒരു സാധാരണക്കാരന്‍ ലോണെടുത്ത് മൂന്നടവു തെറ്റിയാന്‍ നോട്ടീസും ജപ്തിയുമാകും. ആ സ്ഥാനത്താണ് പതിറ്റാണ്ടായി ചില്ലിക്കാശു പോലും അടയ്ക്കാത്തവര്‍ വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ചാനലിലും പത്രത്തിലുമിരുന്ന് അഴിമതി വിരുദ്ധ ഗീര്‍വാണം അടിയ്ക്കുന്ന ഇവന്മാരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയപ്പെടണം. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ടു വരേണ്ടിയിരിയ്ക്കുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത ഇവിടെ വായിയ്ക്കാം: see their nameshttp://www.indianexpress.com/news/54-kerala-journalists-default-on-payment-of-rs-19.37-crore-to-govt-for-houses-seek-waiver/974578/0
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക