Image

ഇന്ത്യയുടെ നിക്ഷേപസാഹചര്യം മോശം: ഒബാമ

Published on 15 July, 2012
ഇന്ത്യയുടെ നിക്ഷേപസാഹചര്യം മോശം: ഒബാമ
വാഷിംഗ്‌ടണ്‍: ഇന്ത്യയുടെ നിക്ഷേപസാഹചര്യം മോശമാകുന്നുവെന്നും അതില്‍ അമേരിക്കയ്‌ക്ക്‌ അതിയായ ഉത്‌കണ്‌ഠയുണ്ടെന്നും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ വെളിപ്പെടുത്തി.

ചില്ലറവ്യാപാര മേഖലയടക്കം നിരവധി മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ ഇന്ത്യ തയാറാവുന്നില്ല. പിടിഐക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ഒബാമ ഇന്ത്യന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പരോക്ഷമായി വിമര്‍ശിച്ച്‌ അമേരിക്കന്‍ വാണിജ്യ സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവച്ചത്‌. അമേരിക്കന്‍ നിക്ഷേപകര്‍ക്ക്‌ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന്‌ ഒരുപാട്‌ കടമ്പകള്‍ കടക്കേണ്‌ടി വരുന്നുവെന്നും, എന്നാല്‍ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌്‌ഘടനകളിലൊന്നായി തന്നെ തുടരുകയാണെന്നും ഒബാമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക