Image

നേപ്പാളില്‍ ബസ്‌ മറിഞ്ഞ്‌ 36 പേര്‍ മരിച്ചു, മരിച്ചവരില്‍ ഏറെയും ഇന്ത്യക്കാര്‍

Published on 15 July, 2012
നേപ്പാളില്‍ ബസ്‌ മറിഞ്ഞ്‌ 36 പേര്‍ മരിച്ചു, മരിച്ചവരില്‍ ഏറെയും ഇന്ത്യക്കാര്‍
കാഠ്‌മണ്‌ടു: നേപ്പാളില്‍ നിയന്ത്രണം വിട്ട ബസ്‌ മറിഞ്ഞ്‌ 36 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരാണ്‌. സംഭവത്തില്‍ പത്തു പേര്‍ക്ക്‌ പരിക്കേറ്റു. എണ്‍പതോളം പേര്‍ ബസില്‍ ഉണ്ടായിരുന്നു. നേപ്പാളിലെ നവാല്‍പരസി ജില്ലയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. മരിച്ചവരില്‍ 10 പേര്‍ സ്‌ത്രീകളാണ്‌. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്‌ട്‌. കണ്‍ട്രോള്‍ റൂം നമ്പര്‍: +97714412135
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക