Image

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറന്നു

Published on 15 July, 2012
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറന്നു
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് വീണ്ടും ബഹിരാകാശ ദൗത്യത്തിനു പുറപ്പെട്ടു. കസാക്കിസ്ഥാനിലെ ബൈക്കുനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് സുനിതയും സംഘവും യാത്ര തിരിച്ചത്. 

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള യൂറി മലെന്‍ചെങ്കോ, ജപ്പാന്‍ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയുടെ അകിഹികോ ഹോഷൈഡ് എന്നിവരാണ് സുനിതയുടെ സഹയാത്രികര്‍. രണ്ട് ബഹിരാകാശ നടത്തങ്ങളും ഗവേഷണങ്ങളുമടക്കം തിരക്കിട്ട ദൗത്യങ്ങളാണ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ സംഘത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. 

ലോകത്ത് ഏറ്റവുമധികം സമയം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ള വനിതയാണ് സുനിത വില്യംസ്. ഏറ്റവുമധികം സമയം ബഹിരാകാശ വാഹനത്തില്‍ യാത്രചെയ്തതിന്റെയും (195 മണിക്കൂര്‍) കൂടുതല്‍ തവണ ബഹിരാകാശത്തു നടന്നതിന്റെ റെക്കോര്‍ഡ് സുനിതയുടെ പേരിലാണ്. 

1987-ല്‍ നാസ നാവിക അക്കാഡമിയില്‍ നിന്നും ബിരുദം നേടിയ സുനിതയെ 1998-ലാണ് ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുത്തത്. സുനിതയുടെ പിതാവ് ഗുജറാത്തുകാരനും അമ്മ സ്ലൊവേനിയന്‍ വംശജയുമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക