Image

ഹ്യൂസ്റ്റ്ണ്‍ സോക്കര്‍ ഫീല്‍ഡില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

പി.പി.ചെറിയാന്‍ Published on 16 July, 2012
ഹ്യൂസ്റ്റ്ണ്‍ സോക്കര്‍ ഫീല്‍ഡില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

ഹ്യൂസ്റ്റണ്‍ : ജൂലായ് 15 ഞായറാഴ്ച വൈകീട്ട് നോര്‍ത്ത് ഹ്യൂസ്റ്റണ്‍ സേക്കര്‍ ക്ലബില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

അന്തരീക്ഷം കാര്‍മേഘാവൃതകാകുകയും ശക്തമായ ഇടിമിന്നല്‍ ആരംഭിക്കുകയും ചെയ്തതോടെ എല്ലാവരും പവലിയനില്‍ പ്രവേശിച്ചുവെങ്കിലും ഈ മൂന്നുപേര്‍ അവിടെ നിന്നിരുന്ന ഒരു മരത്തിനടിയില്‍ കയറി നിന്നു. ശക്തമായ മിന്നേലേറ്റ് മരത്തില്‍ തീപിടിക്കുകയും, മിന്നല്‍ താഴേയ്ക്കിറങ്ങി അവിടെ നിന്നിരുന്ന മൂന്നുപേര്‍ക്കും കഠിനമായിപൊള്ളലേയ്ക്കുയ ചെയ്തു. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും രണ്ടുപേരെ ഗുരുതരമായി പൊള്ളലേറ്റത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും, ഒരാള്‍ ആശുപത്രിയില്‍ വെച്ചു മരണപ്പെട്ടു.


ഇത്രയും ശക്തമായ മിന്നല്‍ തന്റെ 22 വര്‍ഷത്തെ ഒദ്യോഗികജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ഹാരിസ് കൗണ്ടി ഡപ്യൂട്ടി ഷ്‌റീവര്‍ പറഞ്ഞത്. ഇടിമിന്നലുണ്ടാകുമ്പോള്‍ വൃക്ഷത്തിനു ചുവട്ടില്‍ നില്‍ക്കുന്നത് അപകടകരമാണെന്ന് ഡപ്യൂട്ടി പറഞ്ഞു. മരിച്ചവരുടെ പേര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


പി.പി.ചെറിയാന്‍

ഹ്യൂസ്റ്റ്ണ്‍ സോക്കര്‍ ഫീല്‍ഡില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക