മോളി ഒരു ഇടത്തരം കുടുംബത്തിലെ പെണ്‍കുട്ടിയാണ്. ബാങ്കില്‍ ക്ലാര്‍ക്കാണ്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവ് ബെന്നിയുമായി അമേരിക്കയിലേയ്ക്ക് പറന്നു. ബാങ്കില്‍ നിന്നും ലീവെടുത്താണ് പോയത്. അമേരിക്കയിലെ ആര്‍ഭാടപൂര്‍വമായ ജീവിതം നന്നായി ആസ്വദിച്ചപ്പോള്‍ നാട്ടിലേയ്ക്ക് വരണമെന്ന് ഒട്ടും തോന്നിയില്ല. ലീവ് നീട്ടാനുള്ള അപേക്ഷ കൊടുക്കാന്‍ മാത്രം നാട്ടിലെത്തി മോളി.
ഒരിക്കല്‍ ബാങ്കില്‍ നിന്ന് ഉത്തരവ് വന്നു. ഒന്നുകില്‍ ജോലിയില്‍ പ്രവേശിക്കുക, അല്ലെങ്കില്‍ രാജിവയ്ക്കുക. ഒടുവില്‍ ഗത്യന്തരമില്ലാതെ മോളി നാട്ടിലെത്തി. ഒരു കുഗ്രാമത്തിലായിരുന്നു മോളിക്ക് കിട്ടിയ പോസ്റ്റിംഗ്.
മോളി ആകെ മാറിയിരുന്നു. അമേരിക്കന്‍ ജീവിതരീതി ആ ഗ്രാമത്തില്‍ തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം തോന്നി. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമെല്ലാം മോളിയുടെ പ്രകടനം നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. രാവിലെ ജോഗിംങ്ങിന് പോവുക, മിനറല്‍ വാട്ടര്‍ കുടിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ആ കുഗ്രാമത്തില്‍ കൗതുക ദൃശ്യങ്ങളായിരുന്നു.
ബെന്നിയും രണ്ടു കുട്ടികളും നാട്ടില്‍വരാതെ അമേരിക്കയില്‍ തന്നെ കഴിഞ്ഞു കൂടി. രണ്ടു പട്ടിക്കുട്ടികളെ ആരുനോക്കും എന്നു പറഞ്ഞാണ് ബെന്നി അവിടെത്തന്നെ തങ്ങുന്നത്. അമേരിക്കയിലെ ജീവിത ഓര്‍മകളുമായി നാട്ടില്‍ കഴിയുന്ന മോളി അമ്മായിയമ്മയുമായി സൗന്ദര്യപ്പിണക്കത്തിലാണ്. ജീവിതരീതിയിലുള്ള വിത്യാസമാണ് ഇതിനു കാരണം. അമ്മായിയമ്മ നല്ല പാചകക്കാരിയാണ്. മോളിയ്ക്കാവട്ടെ ഒരകു ചായ ഉണ്ടാക്കാന്‍ അറിയില്ല.
അങ്ങനെ തന്റേടിയും ഉറച്ചു മനസുമുള്ള മോളിയുടെ ജീവിതത്തിലേയ്ക്ക് മകന്റെ പ്രായമുള്ള ഒരു ചെറുപ്പക്കാരന് കടന്നു വരുന്നു-പ്രണവ്. പ്രണവിന്റെ അധികാരപൂര്‍വമുള്ള പെരുമാറ്റവും മറ്റും മോളിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.
തൊഴില്‍രംഗത്ത് ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടി വന്ന മോളിയും പ്രണവും തമ്മിലുള്ള ഉടക്ക് ആരംഭിച്ചതോടെ നാട്ടില്‍ നിഷ്ക്കളങ്കമായ കഥകള്‍ പരക്കാന്‍ തുടങ്ങി. തുടര്‍ന്ന് അരങ്ങേറുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തില്‍ പറയുന്നത്.
പാസഞ്ചര്‍, അര്‍ജുനന്‍സാക്ഷി എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത്ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോളിയായി രേവതിയും പ്രണവ് ആയി പൃഥ്വിരാജും അഭിനയിക്കുന്നു. ലാലുഅലക്സ്, കൃഷ്ണകുമാര്‍, ശരത്ദാസ്, മാമുക്കോയ, കെ.പി.എ. സി.ലളിത, ലക്ഷ്മിപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കാമറാമാന് സുജിത്ത് വാസുദേവ് ആണ്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ആനന്ദ് മധുസൂദനനാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോദ് ഷൊര്‍ണൂര്‍. വിതരണം-ആഗസറ്റ് സിനിമ റിലീസ്.