തമിഴകത്ത് സാമന്തയുടെ കഷ്ടകാലം തീരുന്നില്ല. രണ്ട് പ്രമുഖ പ്രോജക്ടുകളില്‍ നിന്നാണ് സാമന്ത ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. ഷങ്കര്‍ - വിക്രം ചിത്രമായ ഐ യില്‍ നിന്നും മണിരത്നം ചിത്രമായ കടലില്‍ നിന്നും സാമന്ത ഒഴിവാക്കപ്പെട്ടു. ഈ രണ്ടു ചിത്രങ്ങളിലും സാമന്തയെ നായികയായി പ്രഖ്യാപിച്ചിരുന്നു. കടലില്‍ കാര്‍ത്തികയുടെ അനുജത്തി തുളസിയെയാണ് ഇപ്പോള്‍ നായികയായി തീരുമാനിച്ചിരിക്കുന്നത്. ഷങ്കര്‍ ചിത്രത്തില്‍ പുതുമുഖമായിരിക്കും നായികയാവുക. ഗൗതം മേനോന്റെ നീ താന്‍ എന്‍ പൊന്‍വസന്തം എന്ന ചിത്രമാണ് ഇപ്പോള്‍ സാമന്തയുടെ ക്രെഡിറ്റിലുള്ളത്.