Image

ഉഡുപ്പി ക്ഷേത്രത്തിലും നിധിശേഖരം; കണക്കെടുക്കണമെന്ന്‌ വിശാസികള്‍

Published on 27 July, 2011
ഉഡുപ്പി ക്ഷേത്രത്തിലും നിധിശേഖരം; കണക്കെടുക്കണമെന്ന്‌ വിശാസികള്‍
ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയിലെ പ്രശസ്‌തമായ ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ വന്‍ നിധിശേഖരമുണ്ടെന്ന്‌ വിശ്വാസികള്‍. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും കണ്ടെത്തിയതിന്‌ സമാനമായ അമൂല്യ നിധിശേഖരം ഇവിടെയുണ്ടെന്നാണ്‌ ഭക്തര്‍ വിശ്വസിക്കുന്നത്‌. സന്യാസിവര്യനായിരുന്ന വാദിരാജയാണ്‌ ക്ഷേത്രത്തില്‍ നിധി ശേഖരിച്ചുവച്ചിരിക്കുന്നതെന്നാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. അക്കാലത്ത്‌ ഡല്‍ഹി ഭരിച്ചിരുന്ന രാജാവും വിലമതിക്കാനാവാത്ത വസ്‌തുക്കള്‍ ക്ഷേത്രത്തിന്‌ നല്‍കിയതായി രേഖകളില്‍ പറയുന്നതായി ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിന്റെ ഭരണാധികാരച്ചുമതലയുള്ള സ്വാമിമാരെ കാണാന്‍ വരുന്നവരും വലിയതോതില്‍ സ്വര്‍ണവും വെള്ളിയും പണവുമായി കാഴ്‌ചദ്രവ്യങ്ങള്‍ സമര്‍പ്പിക്കാറുണ്ട്‌. കുറച്ചുകാലം മുമ്പുവരെ ഇവയും ക്ഷേത്രത്തിലാണു സൂക്ഷിച്ചിരുന്നത്‌. ഉഡുപ്പിയിലും പരിസരത്തുമായി ക്ഷേത്രത്തിനു വന്‍തോതില്‍ ഭൂമിയുമുണ്ട്‌. ഇവയുടെ കണക്കെടുക്കണമെന്നാണ്‌ ഭക്തരുടെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക