Image

രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ റെയ്‌സീനകുന്ന്‌ കയറുന്ന രാഷ്ട്രീയം

ബിജോ ജോസ്‌ ചെമ്മാന്ത്ര Published on 17 July, 2012
രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍  റെയ്‌സീനകുന്ന്‌ കയറുന്ന രാഷ്ട്രീയം
ഇന്ത്യയുടെപതിമൂന്നാം രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നോര്‍ത്ത്‌ ബ്ലോക്കിലെ രാഷ്ട്രീയതീച്ചൂളയുടെ നടുവില്‍നിന്നാവും മുഗള്‍ ഗാര്‍ഡന്‍സിന്റെ പരിമളം നിറയുന്ന റെയ്‌സീന ഹില്ലിലെ ശാന്തതയിലേക്ക്‌ പുതിയ താമസക്കാരനെത്തുക. ഇതുവരെയുള്ള തന്റെ സുദീര്‍ഘമായ രാഷ്ട്രീയയാത്രാപഥത്തിലെ ഉല്‍ക്കണ്‌ഠകള്‍ക്കും അനിശ്ചിതത്വങ്ങള്‍ ക്കും പിരിമുറുക്കങ്ങള്‍ക്കും അവധി കൊടുത്തു രാഷ്ട്രീയ ഉപജാപങ്ങളും പ്രശ്‌ന സങ്കീര്‍ണ്ണതകളും അന്യമായ പുതിയൊരു കര്‍മ്മ മണ്ഡലമാണ്‌ നിയുക്തരാഷ്ട്രപതിയെ കാത്തിരിക്കുന്നത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്തരാഷ്ട്രപതി ആരാകുമെന്ന കാര്യത്തില്‍ യാതൊരു ചിന്താക്കുഴപ്പവുമില്ല.

തുടക്കത്തില്‍ ഭരണപക്ഷത്തിനു അഗ്‌നിപരീക്ഷയാകുമെന്ന കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി അത്‌പ്രതിപക്ഷനിരയില്‍ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിക്കപ്പെടുകയായിരുന്നു .പ്രതിപക്ഷത്തെ ചിലപാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥിക്ക്‌പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി മാറാന്‍ കഴിയാതിരുന്നതും, സ്വന്തംപാര്‍ട്ടിയുടെ പിന്തുണ ലഭിക്കാതിരുന്നതും രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ്‌ നിരീക്ഷിച്ചത്‌. രാജ്യത്തിന്റെ പരമോന്നതസ്ഥാനം ഒരിക്കലുംരാഷ്ട്രീയവില പേശല്‍ വഴിതിരഞ്ഞെടുക്കപ്പെടേണ്ടതല്ലന്നു സമ്മതിക്കുമ്പോഴും ഇതിനുസമാനമായ ചരടുവലികള്‍ക്കു ംസമ്മര്‍ദ്ധതന്ത്രങ്ങള്‍ക്കും ദേശിയരാഷ്ട്രീയത്തിനുസാക്ഷ്യം വഹിക്കേണ്ടിവന്നു.
രാഷ്ട്രീയകക്ഷികളെ സംബന്ധിച്ചിടത്തോളം ഈതിരഞ്ഞെടുപ്പിലെ രാഷ്ട്രീയപ്രാധാന്യം 2014ലെ പൊതുതെരഞ്ഞെടുപ്പ്‌ തന്നെ.

അടുത്തതെരഞ്ഞെടുപ്പിനെ ആശങ്കയോടെകാണുന്ന കോണ്‍ഗ്രസസ്‌പലതും ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നു. സഖ്യകക്ഷികളാകട്ടെ ആസന്നമാകുന്ന അടുത്തപൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണത്തില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുവാനുള്ള ശ്രമംആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടികളും രാഷ്ട്രീയചേരികളും പുതിയരാഷ്ട്രീയസമവാക്യങ്ങള്‍ക്ക്‌ രൂപം കൊടുക്കുവാനുള്ള ആലോചനകള്‍ക്ക്‌ തുടക്കംകുറിച്ചു. അതിനുപ്രത്യേക ആശയ ഐക്യമോരാഷ്ട്രീയ മാനദണ്ഡങ്ങളോ അവരുടെ വ്യക്തികക്ഷിതാല്‌പര്യത്തിനു മുന്നില്‍ തടസമാകുന്നില്ല.

രാഷ്ട്രീയലാഭത്തിനായി സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്ന അവസരവാദപരമായനയ വ്യതിയാനങ്ങളെരാഷ്ട്രീയ നേതൃത്വംതന്നെ ചെല്ലപ്പേരിട്ട്‌ വിളിച്ചു `അടവുനയം'. ഇതിലൂടെ തങ്ങള്‍ മുന്‍പ്‌ സ്വീകരിച്ചനിലപാടുകളും തീരുമാനങ്ങളും നിഷ്‌പ്രയാസംകാറ്റില്‍ പറത്തുവാന്‍ ഇവര്‍ക്കാവുന്നു. അവസരവാദരാഷ്ട്രീയത്തില്‍ നിലപാടുകളിലെസത്യസന്ധതക്കും പിന്തുടരുന്നസൈദ്ധാന്തികതക്കും ഒരു പ്രസക്തിയുമില്ലന്നു രാഷ്ട്രീയപാര്‍ട്ടികള്‍ പലകുറിതെളിയിച്ചിട്ടുള്ളതാണ്‌. പ്രതിഭാപാട്ടീലിന്റെ വിദേശയാത്രധൂര്‍ത്തും ഭൂമിഇടപാടുകളുമോക്കെ വിവാദമായത്‌ ഈപരമോന്നതപദവിയുടെ തിളക്കംകെടുത്തിയിരുന്നു. ഇതിന്റെക്ഷീണമകറ്റുവാന്‍ പ്രഗത്ഭനായ ഒരുസ്ഥാനാര്‍ഥിയെ തന്നെ കോണ്‍ഗ്രസിനുരംഗത്തിറക്കെണ്ടതാവിശ്യമായിരുന്നു.

ഇവരുടെ രാഷ്ട്രപതിസ്ഥാനാര്‍ഥിയായ പ്രണാബ്ദാഎന്നുവിളിക്കപ്പെടുന്ന പ്രണാബ്‌മുക്കര്‍ജി പല ദശാബ്ദങ്ങളായി പാര്‍ട്ടിയിലെതന്നെ രണ്ടാമനാണ്‌. കോണ്‍ഗ്രസിനു നെഹ്‌റു കുടുംബത്തിന്‌ പുറത്തു ചൂണ്ടിക്കാണിക്കാനാവുന്ന വളരെ ചുരുക്കം നേതാക്കളിലൊരാള്‍. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശം തുടങ്ങിയ സുപ്രധാനവകുപ്പുകള്‍ 22 വര്‍ഷങ്ങളിലധികം കൈകാര്യം ചെയ്യുകയുംഅനേകം മന്ത്രിസഭാസമിതികളുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്‌ വേറൊരു സഹപ്രവര്‍ത്തകര്‍ക്കും അവകാശപ്പെടാനാവില്ല. പ്രണാബിന്റെ നയതന്ത്രജ്ഞതയും ഭരണ നൈപുണ്യവുംരാഷ്ട്രീയ ശത്രുക്കള്‍ക്ക്‌പോലും മതിപ്പുളവാക്കിയിട്ടുള്ളതാണ്‌.

അസ്സാധ്യമെന്നു തോന്നിയിരുന്ന പലബില്ലുകളുംനയപരമായ ഇടപെടലുകളിലൂടെ പാസാക്കിയെടുക്കുവാനും, കൂടെക്കുടെയുണ്ടാകുന്ന കൂട്ട്‌കക്ഷിഭ രണത്തിന്റെ അസ്വാരസ്യങ്ങള്‍ യഥാസമയംനീക്കുന്നതിലും മാത്രമല്ല എല്ലാ വിഷമഘട്ടത്തിലും സര്‍ക്കാര്‍ ആശ്രയിച്ചതും യുപിഎ സര്‍ക്കാരിലെ അനുഭവജ്ഞാനത്തില്‍ ഏറ്റവും ഉയരക്കാരനായ ഈഅഞ്ചടി രണ്ടിഞ്ചുകാരനെയാണ്‌.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്നു പ്രതീക്ഷിക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ അതിനുള്ള തടസം നീക്കാനും അതോടൊപ്പം പ്രണാബിന്റെ തന്ത്രജ്ഞത രാഷ്ട്ര പതിയെന്ന നിലയില്‍ഇതിനായി ഉപയോഗപ്പെടുത്താനാവുമെന്ന ആലോചനയും അദ്ദേഹത്തെ രാഷ്ട്രത്തലവനാക്കാനുള്ള തീരുമാനത്തിന്‌ പുറകിലുണ്ട്‌.

അഴിമതി ആരോപണങ്ങലും സാമ്പത്തിക വളര്‍ച്ചയിലെതിരിച്ചടിയും കൊണ്ട്‌ നട്ടംതിരിയുന്ന യു.പി.എ സര്‍ക്കാരിനു ഇനി ഈ നയതന്ത്രജ്ഞന്റെ അഭാവത്തില്‍മറ്റൊരുപകരക്കാരനെ കണ്ടെത്തുവാന്‍വളരെപ്രയാസപ്പെടേണ്ടിവരും.

നവ ഉദാരവത്‌കരണനയത്തിന്റെ വക്താവായി അറിയപ്പെടുന്നതും സാമ്പത്തികനയ ങ്ങളില്‍ പലപ്പോഴും പ്രകടമായജനവിരുദ്ധതയും അദ്ദേഹത്തിനെതിരെ വിമര്‍ശനമുയരാന്‍ ഇടയാക്കിയിട്ടുണ്ട്‌. റിലയെന്‍സ്‌ കമ്പനിക്കനുകൂലമായി നികുതിവ്യവസ്ഥകളില്‍ മാറ്റം വരുത്തിയതും വിദേശനിക്ഷേപ കള്ളപ്പണത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ചതും പ്രണാബിന്റെ പ്രതിഛായക്ക്‌ സാരമായമങ്ങലേല്‍പ്പിച്ചിരുന്നു. ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ രാജ്യത്ത്‌ സാമ്പത്തിക വളര്‍ച്ചകുറഞ്ഞതും അദ്ദേഹത്തിനൊട്ടും അഭിമാനകരമല്ല. മറ്റുകോണ്‍ഗ്രസ്സ്‌ നേതാക്കളെ പോലെ തന്നെ അടിയന്തിരാവസ്ഥയെ പിന്തുണച്ച ഒരുഭൂതകാലവും ഈരാഷ്ട്രീയക്കാരനുണ്ട്‌.

ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായ പ്രണാബ്‌, മന്‍മോഹന്‍സിംഗിനെ ആര്‍ബിഐ ഗവര്‍ണ്ണറായിനിയമിച്ചതും പിന്നീടു മന്‍മോഹന്‍സിംഗിന്റെ കീഴില്‍ മന്ത്രിയാകേണ്ടിവന്നതും ഇപ്പോള്‍ രാഷ്ട്രത്തിന്റെ തന്നെപ്രഥമ പൗരനാകുന്നതുമൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ കാലംകാട്ടുന്ന ചിലവികൃതികള്‍ തന്നെയാണ്‌.പദ്‌മവിഭുഷന്‍, ഏറ്റവും നല്ല ലോക ധനകാര്യമന്ത്രിപുരസ്‌കാരം തുടങ്ങിഒട്ടനവധി ബഹുമതികള്‍ ഈകാലയളവില്‍ അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു

ഗ്രാമത്തിലെ സ്‌കൂളിലേക്ക്‌ വയല്‍വരമ്പിലൂടെ പത്തുകിലോമീറ്റര്‍നടന്നു പോയി പഠിച്ച കുട്ടിക്കാലത്ത്‌ താന്‍ സമാഹരിച്ച ഊര്‍ജ്ജമാണ്‌ പിന്നീടുള്ള എല്ലാപ്രതിസന്ധികളും തരണംചെയ്‌തു ബഹുകാതം തന്നെ മുന്നോട്ടുനയിക്കുവാന്‍ സഹായിച്ചതെന്ന്‌ ബംഗാളില്‍ നിന്നുള്ള ഈ 76 വയസ്സുകാരന്‍ വിശ്വസിക്കുന്നു.. കൗശലക്കരനായ ഈരാഷ്ടീയക്കാരന്‍ തന്റെ പുതിയ യാത്രയില്‍ എന്ത്‌ സമീപനമാകും സ്വീകരിക്കുകഎന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയലോകത്തിന്ന്‌ സജീവമാണ്‌.

ജനപ്രധിനിധികള്‍ മാത്രം വോട്ടുചെയ്യുന്ന ഈതിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ വെറും കാഴ്‌ചക്കാരാണെങ്കിലും തങ്ങളുടെ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നപ്രക്രിയ അവര്‍ സസൂഷ്‌മംവീഷിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ വളരെ സജീവമായ കാലഘട്ടമായതുകൊണ്ടു തന്നെഅവയിലൂടെ ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രപതിതിരഞ്ഞെടുപ്പും ഇതായിരുന്നു. ട്വിറ്റരിലും ഫേസ്‌ബുക്കിലുമൊക്കെ പൊതുസമുഹംഅവരുടെ ഇഷ്ടസ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ കലാമും, അണ്ണാഹസ്സാരയും, ടിഎന്‍ ശേഷനുമൊക്കെയാണെന്ന്‌ ആവര്‍ത്തിച്ചു. ഒരു സജീവ രാഷ്ട്രീയക്കാരന്‍ ഈപദവിയില്‍ എത്തുവാന്‍ ഭൂരിപക്ഷംആഗ്രഹിക്കുന്നില്ല എന്നുവേണം ഇതില്‍നിന്ന്‌മനസ്സിലാക്കേണ്ടത്‌. ജനമനസ്സില്‍ നിന്നുംരാഷ്ട്രീയക്കാര്‍ അകന്നു പോകുന്നുവെന്നുള്ളത്‌ വളരെ അപകടകരമായസ്ഥിതിവിശേഷമാണ്‌. ജനപ്രിയരാകേണ്ട പൊതുപ്രവര്‍ത്തകര്‍ എന്തുകൊണ്ട്‌ജനങ്ങള്‍ക്ക്‌ അപ്രിയരാവുന്നു എന്നത്‌പുതിയചര്‍ച്ചകള്‍ക്ക്‌ വിഷയമാകേണ്ടതാണ്‌. എന്നിരിക്കിലും പരമപ്രധാനമായ ജനാധിപത്യപദവികളില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള രാഷ്ട്രീയപാരമ്പര്യമുള്ളവര്‍ തീര്‍ച്ചയായുംവരേണ്ടതാവിശ്യമാണ്‌.

മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സാമൂഹ്യ ജീവിതത്തില്‍ എന്ത്‌ വ്യതിയാനമാണ്‌ പുതിയ രാഷ്ട്രപതിക്ക്വരുത്താനാവുന്നത്‌? ഒന്നും തന്നെ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. നയപരമായ യാതൊരു തീരുമാനങ്ങളും എടുക്കുവാന്‍ ഇന്ത്യയിലെ രാഷ്ട്രപതിക്കധികാരമില്ല. പൊതുസമുഹത്തെ സംബന്ധിച്ചിടത്തോളം വിദേശയാത്രാവാര്‍ത്തകളിലൂടെയും സ്വാതന്ത്രറിപ്പബ്ലിക ്‌ദിനങ്ങളിലെ സന്ദേശങ്ങളിലുടെയും പത്രദൃശ്യമാധ്യമങ്ങളില്‍ നിറയുന്ന വ്യക്തിമാത്രമാണിത്‌.

പ്രസിഡന്‍ഷ്യല്‍ ഭരണരീതിയുള്ള അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ക്ക്‌ വ്യത്യസ്‌തമായി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രപതിയെന്നത ്‌ഒരു ആലങ്കാരിക പദവിയായാണ്‌ കരുതപ്പെടുന്നത്‌. സാധാരണയായി പാര്‍ലമെന്റ്‌ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടുവാനും ദയാഹര്‍ജികളില്‍ തീരുമാനമെടുക്കുവാനുമൊക്കെയായി ഈ അധികാരങ്ങള്‍ ചുരുങ്ങുന്നു. സര്‍വ്വകക്ഷി ഭരണസംവിധാനത്തില്‍ പ്രാധാന്യമേറെയുള്ള സര്‍ക്കാര്‍രൂപീ കരണം, രാജ്യത്തെഅടിയന്തിരാവസ്ഥ തുടങ്ങിയ ചില നിര്‍ണ്ണായക അവസരങ്ങളില്‍ പ്രഥമ പൗരന്റെ തീരുമാന ത്തിന്‌ പ്രാധാന്യം കൈവരാറുണ്ട്‌. സായുധസേനയുടെ തലവനായ പ്രസിഡന്റിനു പ്രത്യേകസാഹചര്യങ്ങളില്‍ തിരഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അധികാരമുണ്ടെങ്കിലും അത്‌ ജനപ്രതിനിധി സഭയുടെ ശുപാര്‍ശയനുസരിച്ചു മാത്രമാണ്‌ സാധ്യമാകുന്നത്‌.

തന്റെ മുന്‍ഗാമികളായ ഡോക്ടര്‍ രാധാകൃഷ്‌ണനെപ്പോലെ പണ്ഡിതശ്രേഷ്‌ഠനായി അറിയപ്പെടുവാനോ, രാജേന്ദ്രപ്രസാദിനേപ്പോലെ ദീര്‍ഘകാലം പദവിയില്‍ തുടരാനോ, ജനപ്രിയനായ മറ്റൊരു അബ്ദുല്‍ കലാമാകാനോ ചിലപ്പോള്‍ പുതിയ രാഷ്ട്രപതിക്കാവില്ലായിരിക്കാം ,പക്ഷെ ഇതുവരെ ഈപരമോന്നത പദവിയിലിരുന്നവരേക്കാളധികം അനുഭവസമ്പത്തും രാഷ്ട്രീയതന്ത്രജ്ഞതയും കൈമുതലായുള്ള വ്യക്തി പ്രണാബ്‌ മുക്കര്‍ജിതന്നെയാണെന്ന ുഉറപ്പിച്ചു പറയുവാനാകും. രാഷ്ട്രപതിഎന്നത്‌ ഒരു ആലങ്കാരിക പദവിമാത്രമല്ല എന്ന്‌ തെളിയിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ പുതിയ രാഷ്ട്രപതി തയ്യാറാകുമോ എന്നു മാത്രമേ ഇനി കാത്തിരുന്നു കാണുവാനുള്ളു.
രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍  റെയ്‌സീനകുന്ന്‌ കയറുന്ന രാഷ്ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക