മുംബൈ: ഡല്‍ഹിയിലെ രാംലീല മൈതാനിയിലെ ഉപവാസത്തിലൂടെ ലോകശ്രദ്ധ നേടിയ സ്വാമി
രാംദേവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമെന്ന് ബോളിവുഡ് നടിയും മോഡലുമായ രാഖി
സാവന്ദിന് മോഹം. യോഗാ പരിശീലനത്തിലൂടെ ലഭിച്ച ആകാരവടിവാണ് രാംദേവിലേയ്ക്കു തന്നെ
ആകര്ഷിച്ചതെന്നു തുറന്നുപറയാനും രാഖിയ്ക്കു മടിയില്ല. റിയാലിറ്റി ഷോയായ
സ്വയംവരത്തിന്റെ അടുത്ത സീസണില്‍ പങ്കെടുക്കാന്‍ രാഖി, രാംദേവിനെയും രാഹുല്‍
ഗാന്ധിയേയും ക്ഷണിച്ചു.