Image

ഇക്കിളി രാജാവിനെക്കുറിച്ചുള്ള സിനിമയുടെ പേരു മാറ്റി

Published on 20 July, 2012
ഇക്കിളി രാജാവിനെക്കുറിച്ചുള്ള സിനിമയുടെ പേരു മാറ്റി
ഇക്കിളി പ്രസിദ്ധീകര ണങ്ങളും നഗ്നതാ പ്രദര്‍ശന കേന്ദ്രവും ഉള്‍പ്പെ ടെയുള്ള ബിസി നസുകളിലൂടെ കോടീ ശ്വരനായ പോള്‍ റെയ്മണ്ടിന്റെ ജീവ ചരിത്രത്തെ ആധാരമാക്കി മൈക്കിള്‍ വിന്റര്‍ബോട്ടം ഒരു ക്കുന്ന സിനിമയുടെ പേരുമാറ്റി.ചാനല്‍ ഫോറിന്റെ പിന്തുണയോടെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണിപ്പോള്‍. 

കിംഗ് ഓഫ് സോഹോ എന്നാണ് ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. റെയ്മണ്ടിന്റെ മകന്‍ ഹൊവാര്‍ഡ് റെയ്മണ്ട് എഴുതിയ ജീവചരിത്ര പുസ്തകത്തിന്റെ പേരാ ണിത്. അതു കൊണ്ടുതന്നെ ഈ പേരിന്റെ അവകാശം തനിക്കാ ണെന്നും മറ്റൊരു സിനിമാ നിര്‍മാണ കമ്പനിക്കുവേണ്ടി താന്‍ ഈ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണെ്ടന്നും കാണിച്ച് ഹൊവാര്‍ഡ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിന്റര്‍ബോട്ടവും സംഘവും പേരുമാറ്റാന്‍ നിര്‍ബ ന്ധിതരായത്. സ്റ്റീവ് കോഗന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്ര ത്തിന്റെ പുതിയ പേര് വൈകാതെ പ്രഖ്യാ പിക്കുമെന്ന് സംവി ധായകന്‍ അറിയിച്ചു. 

അതേസമയം ഹോ വാര്‍ഡ് റെയ്മണ്ട് മുന്‍കൈ എടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വാര്‍ ഹോഴ്‌സ്, അവഞ്ചേഴ്‌സ് അസംബിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ടോം ഹിഡില്‍സ്റ്റണാണ് നായകന്‍. ചിത്രത്തിന്റെ മുന്നൊ രുക്കങ്ങള്‍ നടന്നു വരികയാണ്. 

ലണ്ടന്‍ കേന്ദ്രമായി ഇക്കിളി പ്രസി ദ്ധീകരണങ്ങളിലൂടെയും മറ്റും പണമുണ്ടാക്കി ത്തുടങ്ങുകയും ബ്രിട്ടനിലെ ആദ്യത്തെ നഗ്നതാ പ്രദര്‍ശന കേന്ദ്രമായ റെവ്യൂബാര്‍ സ്ട്രിപ് ക്ലബ്ബ് തുറന്നതോടെ കോടീശ്വരനായി വളരുകയും ചെയ്ത റെയ്മണ്ട് 2008ല്‍ നിര്യാതനായി. 

ഇക്കിളി രാജാവിനെക്കുറിച്ചുള്ള സിനിമയുടെ പേരു മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക