ഡോക്ടര്‍ ഹരികൃഷ്ണന് ആദര്‍ശവാദിയാണ്. സര്‍ക്കാര്‍ ചെലവില്‍ പഠിച്ച് ഡോക്ടറായതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ വിഭിന്നനാണ് ഡോക്ടര്‍ ഹരികൃഷ്ണന്. ഇപ്പോഴും സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നതില്‍ ഹരികൃഷ്ണന് അഭിമാനിക്കുന്നു. പല വലിയ ഓഫറുകള്‍ വന്നിട്ടും ഹരികൃഷ്ണന് അതിലൊന്നും വീണിട്ടില്ല.
ഇതില്‍ നിന്നും വ്യത്യസ്തനാണ് ഡോക്ടര്‍ രമേശ്. ഹരികൃഷ്ണന്റെ രീതിയോട് യോജിപ്പുണെ്ടങ്കിലും അയാളെപ്പോലെയാകാന്‍ രമേശിന് കഴിയാറില്ല. അതിന് പ്രധാന കാരണം ഭാര്യ ചന്ദ്രികയാണ്. രണ്ടു പെണ്മക്കളെ പഠിപ്പിക്കണം, അവരെ വിവാഹം ചെയ്തയക്കണം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് രമേശിന് പണത്തിന്റെ പിന്നാലെ പോകേണ്ടി വന്നു.
മീര ഡോക്ടര്‍ ഹരികൃഷ്ണന്റെ മകളാണ്. അമ്മയില്ലാതെ വളരുന്ന മീരയുടെ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ഹരികൃഷ്ണന് നോക്കുന്നുണ്ട്. എങ്കിലും അമ്മയുടെ കുറവ് മീര നന്നായി അറിയുന്നുണ്ട്. മീരയുടെ ജീവിതത്തിലേക്ക് ഒരു ചെറുപ്പക്കാരന് കടന്നു വരുന്നു. പ്രശാന്ത്.
പ്രശാന്ത് ഒരു തൊഴില്‍ നേടാനുള്ള ശ്രമത്തിലാണ്. മീരയുമായിട്ടുള്ള അടുപ്പം ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവ് സൃഷ്ടിക്കുമ്പോള്‍ അത് ഹരികൃഷ്ണന്റെയും രമേശന്റെയും ജീിതത്തില് പ്രതിഫലിക്കുന്നു. തുടര്‍ ന്നുള്ള സംഭവ ബഹുലവും ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമാണ് നയണ്‍ വണ്‍ സിക്സ് എന്ന ചിത്രത്തില്‍ ദൃശ്യവല്കരിക്കുന്നത്.
എം.മോഹനന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നയണ്‍ വണ്‍സിക്സ് എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഹരികൃഷ്ണനായി അനൂപ് മേനോനും, ഡോക്ടര്‍ രമേശനായി മുകേഷും പ്രശാന്തായി ആസിഫ് അലിയും അഭിനയിക്കുന്നു. ചന്ദ്രികയായി മീരാ വാസുദേവ് അഭിനയിക്കുന്നു. മീരയായി മാളവിക മേനോനാണ് വേഷമിടുന്നത്. ബേബി ഐശ്വര്യ വിജയന്, ബേബി സ്നേഹ വിജയന്, സലിംകുമാര്‍, തിലകന്, നന്ദു, ഉണ്ണിമേനോന്, മാളു, നയന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഐശ്വര്യ സ്നേഹ മൂവിസിന്റെ ബാനറില്‍ കെ.വി വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രൊഫസര്‍ അലി നിര്‍മ്മിക്കുന്നു. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് - സഫീര്‍ സേട്ട്, കല - അജയ് മങ്ങാട്ട്, മേക്കപ്പ് - പട്ടണം ഷാ, പരസ്യകല - ജിസ്സണ്‍ പോള്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - പൗലോസ് കുറുമറ്റം, വിതരണം - സെന്‍ട്രല്‍ പിക്ചേഴ്സ്.