Image

അര്‍ഷാദ്‌ ബത്തേരിയുടെ സ്ഥിരം പംക്തി ഉടന്‍ Eമലയാളിയില്‍

Published on 20 July, 2012
അര്‍ഷാദ്‌ ബത്തേരിയുടെ സ്ഥിരം പംക്തി ഉടന്‍ Eമലയാളിയില്‍
അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ,

ഞാന്‍ അര്‍ഷാദ്‌ ബത്തേരി.

ഇ മലയാളിയിലൂടെ നിങ്ങളെ പരിചയപ്പെടുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. 2001 മുതല്‍ കേരളത്തിലെ മാതൃഭൂമി ആഴ്‌ചപ്പതിപ്പടക്കമുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതിത്തുടങ്ങിയ ആളാണ്‌ ഞാന്‍. എന്റെ ഏറ്റവും സാധാരണവും, വേദനാജനകവുമായ ജീവിതപരിസരത്ത്‌ നിന്നാണ്‌ ഞാന്‍ എഴുത്തിലേക്ക്‌ വന്നത്‌. എഴുത്ത്‌ എനിക്ക്‌ ജീവിതവും വഴിയും കാണിച്ചുതന്നു. പുസ്‌തകങ്ങളും വായനക്കാരും എന്റെ പ്രിയപ്പെട്ടവരും ബഹുമാനമുള്ളവരുമായിത്തീര്‍ന്നു. ജീവിതത്തെ മറ്റൊരു തുറമുഖത്തുനിന്ന്‌ നോക്കിക്കാണാന്‍ പുസ്‌തകങ്ങളെന്നെ പഠിപ്പിച്ചു.

കേരളത്തിലെ എന്നെപ്പോലുള്ള പുതിയ കഥാകാരന്മാരെ പരിചയപ്പെടുത്തുവാന്‍ താല്‌പര്യം കാണിച്ച ഇ മലയാളിക്ക്‌ ഹൃദയം കൊണ്ട്‌ നന്ദി പറയുന്നു. ഒരു പുസ്‌തകത്തെ തൊടുമ്പോള്‍ ഒരു ജീവിതത്തെ തൊടുന്നു എന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. വളരെ വിശദമായി നമുക്ക്‌ ഇനി പരിചയപ്പെടാം. എന്റെ കഥകളിലൂടെയും അനുഭവക്കുറിപ്പുകളിലൂടെയും നിങ്ങളെന്നെ തിരിച്ചറിയുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹം വറ്റിപ്പോവാത്ത, കരുണ നിറഞ്ഞ മനുഷ്യര്‍ ഇപ്പോഴും ഭൂമിയില്‍ ഉണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. പുതിയ എഴുത്തും, എഴുത്തുകാരും, പുസ്‌തകങ്ങളും, മുതിര്‍ന്ന എഴുത്തുകാരെയുമൊക്കെ ഇ കോളത്തിലൂടെ നിങ്ങളിലേക്ക്‌ എഴുതി അറിയിക്കാന്‍ ഞാന്‍ തയ്യാറായിക്കഴിഞ്ഞു. എന്റെ ജീവിതമാണ്‌ എന്റെ എഴുത്ത്‌. എന്നെ വായിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുമല്ലോ.

എന്ന്‌, നിങ്ങളുടെ സ്വന്തം

അര്‍ഷാദ്‌ ബത്തേരി

Email:arshadbathery@gmail.com
അര്‍ഷാദ്‌ ബത്തേരിയുടെ സ്ഥിരം പംക്തി ഉടന്‍ Eമലയാളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക