Image

ഭൂചലനം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ വിള്ളല്‍

Published on 29 July, 2011
ഭൂചലനം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ വിള്ളല്‍
കുമളി: കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായതെന്ന്‌ കരുതുന്ന മൂന്നു വിള്ളലുകള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ മുകളില്‍ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്‌ച റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം ജലവിഭവ മന്ത്രിയുടെ നിര്‍ദേശപ്രകാരം എത്തിയ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോര്‍ജ്‌ ദാനിയേലും സംഘവുമാണ്‌ വിള്ളലുകള്‍ കണ്ടെത്തിയത്‌. പ്രധാന അണക്കെട്ടിന്റെ രണ്ട്‌, 10, 12 ബ്ലോക്കുകള്‍ക്ക്‌ നേരെയാണ്‌ വിള്ളലുകള്‍. അണക്കെട്ടിന്റെ ഗാലറിയില്‍ നിന്ന്‌ പുറത്തേക്കൊഴുകുന്ന സ്വീപ്പേജ്‌ വാട്ടറിന്റെ അളവ്‌ വര്‍ധിച്ചതും ഇപ്പോള്‍ കണ്ടെത്തിയ വിള്ളലുകളും വിശദമായി പരിശോധിക്കണമെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി. വിള്ളലുകള്‍ ഉണ്ടായതോടുകുടി അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക