Image

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരേ സലിം കുമാര്‍ രംഗത്ത്

Published on 23 July, 2012
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരേ സലിം കുമാര്‍ രംഗത്ത്
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ നടന്‍ സലിം കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അവാര്‍ഡ് നിര്‍ണയം അഴിമതി നിറഞ്ഞതാണ്. ജൂറി ചെയര്‍മാന്‍ ഭാഗ്യരാജ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് പല അവാര്‍ഡുകളും പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച പ്രണയം എന്ന സിനിമ ശുദ്ധ കോപ്പിയടിയാണ്. കോപ്പിയടിച്ച ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന നിബന്ധന ലംഘിച്ചാണ് പ്രണയത്തിന് അവാര്‍ഡ് നല്‍കിയത്. താന്‍ സംവിധാനം ചെയ്ത പൊക്കാളി എന്ന ഡോക്യുമെന്ററി അക്കാഡമി ജൂറിക്ക് മുന്നില്‍ വെച്ചില്ല. ലാബ് ലെറ്റര്‍ ഇല്ലെന്ന് പറഞ്ഞായിരുന്നു തന്റെ ചിത്രത്തെ തഴഞ്ഞത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചതായും സലിം കുമാര്‍ പറഞ്ഞു.

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക