Image

നാഥുറാം ഗോഡ്‌സെയായി പൃഥ്വിരാജ്

Published on 24 July, 2012
നാഥുറാം ഗോഡ്‌സെയായി പൃഥ്വിരാജ്
മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയായി പൃഥ്വിരാജ് അഭിനയിക്കുന്നു. ഷാജി കൈലാസ് ഒരുക്കുന്ന 'ഗോഡ്‌സെ' എന്ന ചിത്രത്തിലാണ് പൃഥ്വി ടൈറ്റില്‍ കഥാപാത്രമാകുന്നത്. ഗാന്ധിജിക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുന്നതിന് മുമ്പ് കൃത്യത്തിന് ഒരുങ്ങിയ ഗോഡ്‌സെയുടെ വൈകാരിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന് ഇതിവൃത്തമാക്കുക. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ഈ പരീക്ഷണചിത്രത്തിലൂടെ ഷാജി കൈലാസ് പറയാന്‍ ഒരുങ്ങുന്നത്. 

ഗാന്ധിജിയെ വധിക്കുന്നതിന് മുന്‍പ് ഏറെ മാനസികപിരിമുറുക്കം ഗോഡ്‌സെ അനുഭവിച്ചുണ്ടാവും, അതാണ് ഗോഡ്‌സെ നടത്തുന്ന ആത്മഭാഷണത്തിന്റെ രൂപത്തിലുള്ള സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ഷാജി കൈലാസ് വ്യക്തമാക്കുന്നു.

പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ആക്ഷന്‍ ചിത്രം സിംഹാസനം ഓണത്തിന് റിലീസ് ചെയ്യും. ഷൂട്ടിങ് ആരംഭിച്ചിരിക്കുന്ന ജയറാം ചിത്രമായ മദിരാശിയും പൂര്‍ത്തിയാക്കിയ ശേഷമാകും ഗോഡ്‌സെയുടെ ചിത്രീകരണം തുടങ്ങുക.

നാഥുറാം ഗോഡ്‌സെയായി പൃഥ്വിരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക