Image

'ഇവന്‍ മേഘരൂപന്‍' 27 ന് തിയറ്ററുകളില്‍

Published on 24 July, 2012
'ഇവന്‍ മേഘരൂപന്‍' 27 ന് തിയറ്ററുകളില്‍
കൊച്ചി: മികച്ച രണ്ടാമത്തെ സിനിമ അടക്കം നാലു സംസ്ഥാന അവാര്‍ഡുകള്‍ നേടിയ, കവി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇവന്‍ മേഘരൂപന്‍ 27 ന് തിയറ്ററുകളില്‍ എത്തും. കവിയുടെ കാവ്യ പ്രണയ യാത്രകളുടെ കാല്‍പ്പാടുകള്‍ തേടുന്ന സിനിമയില്‍ പ്രകാശ് ബാരെയാണ് കുഞ്ഞിരാമന്‍ നായരുടെ വേഷമിടുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് പി. ബാലചന്ദ്രനാണ് സംവിധായകന്‍. പത്മപ്രിയ, രമ്യ നമ്പീശന്‍, ശ്വേത മേനോന്‍, അനു, ജഗതി, തമ്പി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 
ഒ.എന്‍.വി, കാവാലം രചനകള്‍ക്ക് ശരത്താണ് ഈണമിട്ടിരിക്കുന്നത്.രാജീവ് രവിയാണ് ക്യാമറ. 

മൊബൈല്‍ ഫോണ്‍ വഴി പ്രൊമോഷന്‍ നടത്തുന്ന ആദ്യമലയാള സിനിമയെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ആന്‍ഡ്രോയിഡ് ആപല്‍ക്കേഷനുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഇതു ലഭ്യമാണ്. ഇതുവഴി ഈ സിനിമയിലെ പാട്ടുകള്‍ കേള്‍ക്കാനും പോസ്റ്ററുകള്‍ കാണാനും റിലീസിങ് തിയറ്റര്‍ ലിസ്റ്റുകളും പാട്ടുപുസ്തകവും ലഭ്യമാവുന്നതിനോടൊപ്പം ചിത്രത്തെക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും റേറ്റ് ചെയ്യാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കു ഗൂഗ്ള്‍ പ്‌ളേ സ്‌റ്റോറില്‍നിന്ന് ഈ ആപല്‍ക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.മികച്ച രണ്ടാമത്തെ സിനിമയ്ക്കു പുറമെ, സംഗീതത്തിന് ശരത്തിനും എഡിറ്റിങ്ങിന് വിനോദ് സുകുമാരനും ഡബ്ബിങ്ങിന് പ്രവീണയ്ക്കുമാണ് ഈ സിനിമയിലൂടെ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. 

'ഇവന്‍ മേഘരൂപന്‍' 27 ന് തിയറ്ററുകളില്‍'ഇവന്‍ മേഘരൂപന്‍' 27 ന് തിയറ്ററുകളില്‍'ഇവന്‍ മേഘരൂപന്‍' 27 ന് തിയറ്ററുകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക