Image

തിലകന് വിമര്‍ശിക്കാന്‍ അവകാശമുണ്‌ടെന്ന് ദിലീപ്

Published on 25 July, 2012
തിലകന് വിമര്‍ശിക്കാന്‍ അവകാശമുണ്‌ടെന്ന് ദിലീപ്
കൊച്ചി: നടന്‍ തിലകന് തന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്‌ടെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ദിലീപ്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാം. സിനിമയിലെ വലിയ അഭിനയ പ്രതിഭാസമാണ് തിലകന്‍. താന്‍ തുടക്കക്കാരന്‍ മാത്രമാണ്. വലിയവര്‍ സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ് തന്റെ രീതി. തിലകന്‍ തന്റെ പേര് പറഞ്ഞതില്‍ വലിയ സന്തോഷമുണ്‌ടെന്നും എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിവെ ദിലീപ് പറഞ്ഞു. 

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെപ്പറ്റി നടന്‍ സലിംകുമാറും ആക്ഷേപങ്ങള്‍ ഉന്നയിച്ചതു കേട്ടു. സലിംകുമാര്‍ തന്റെ ആത്മാര്‍ഥ സുഹൃത്താണ്. അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. തനിക്ക് പറയാനുള്ളത് സലിംകുമാറിനോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്‌ടെന്നും ദിലീപ് പറഞ്ഞു. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദ്യം ഷോക്ക് ആയിരുന്നു. എന്നാല്‍ എല്ലാവരുടെയും അഭിനന്ദനങ്ങള്‍ ലഭിച്ചപ്പോള്‍ സന്തോഷമായെന്നും ദിലീപ് പറഞ്ഞു. 

നേരത്തേ അഭിനയിച്ച പല സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ലഭിക്കാതെ വന്നപ്പോള്‍ അവാര്‍ഡിനെക്കുറിച്ച് ശ്രദ്ധിക്കാതായി. സിനിമയില്‍ എല്ലാക്കാലത്തും പരീക്ഷണങ്ങള്‍ ഉണ്ടാകും. അത് തെറ്റല്ല. എന്നാല്‍ ചില താരങ്ങളുടെ സിനിമകള്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചില പ്രതീക്ഷകള്‍ ഉണ്ടാവും. അതിനാല്‍ അത്തരം സിനിമകളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനാവില്ല. അവാര്‍ഡ് നിര്‍ണയത്തിനു ശേഷം പ്രത്യേക റോളുകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നില്ല. താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാവും. എന്നാല്‍ അത് എപ്പോള്‍ ഉണ്ടാവുമെന്ന് പറയാനാവില്ലെന്നും ദിലീപ് പറഞ്ഞു.

തിലകന് വിമര്‍ശിക്കാന്‍ അവകാശമുണ്‌ടെന്ന് ദിലീപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക