കൊച്ചി: മകള്‍ കുഞ്ഞാറ്റയ്ക്ക് വേണ്ടി ചലച്ചിത്ര നടന് മനോജ് കെ. ജയനും മുന്‍ ഭാര്യ നടി ഉര്‍വശിയും തമ്മിലുള്ള കേസ് തെളിവെടുപ്പിനായി സപ്തംബര്‍ 17ന് മാറ്റിവച്ചുകൊണ്ട് കുടുംബ കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത മകളുടെ സംരക്ഷണ ചുമതലയെ ചൊല്ലിയാണ് തര്‍ക്കം. മകളുടെ സംരക്ഷണ ചുമതല ഇപ്പോള്‍ ഇടക്കാല ഉത്തരവ് പ്രകാരം മനോജ് കെ. ജയനാണ്.
സ്കൂള്‍ അവധി ദിവസങ്ങളിലും മറ്റുമായി മകള്‍ക്ക് അമ്മയോടൊപ്പം താമസിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. സാക്ഷികളെ വിസ്തരിച്ച് തെളിവെടുത്ത് വാദം കേട്ടശേഷം മകളെ തനിക്ക് വിട്ടുകിട്ടണമെന്ന മനോജ് കെ. ജയന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ് പറയും.