Image

കണ്‍വെന്‍ഷന്‍ അറ്റ്‌ സീയില്‍ രാഷ്‌ട്രീയവും ചര്‍ച്ചാവിഷയം

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2012
കണ്‍വെന്‍ഷന്‍ അറ്റ്‌ സീയില്‍ രാഷ്‌ട്രീയവും ചര്‍ച്ചാവിഷയം
ചിക്കാഗോ: ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍ അരങ്ങേറുമ്പോള്‍ അമേരിക്കന്‍, കേരള രാഷ്‌ട്രീയവും ചര്‍ച്ചാവിഷയമാകുന്നു. കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഓഗസ്റ്റ്‌ 5-ന്‌ നടക്കുന്ന പൊളിറ്റിക്കല്‍ സെമിനാറാണ്‌ ഈ ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുന്നതെന്ന്‌ കോര്‍ഡിനേറ്റര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ചെയര്‍പേഴ്‌സണായ കളത്തില്‍ വര്‍ഗീസും അറിയിച്ചു. അമേരിക്കന്‍ ദേശീയ രാഷ്‌ട്രീയത്തിലും, കേരള രാഷ്‌ട്രീയത്തിലും ചുവടുകള്‍ ഉറപ്പിച്ചവരാണ്‌ രണ്ടുപേരും.

അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ മലയാളികള്‍ കടന്നുവരേണ്ടതിന്റെ ആവശ്യകത, കൗണ്ടി-സ്റ്റേറ്റ്‌-ദേശീയ തലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകുക, വോട്ടര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളും, കേരള രാഷ്‌ട്രീയത്തില്‍ അമേരിക്കന്‍ മലയാളികളുടെ റോളും ചര്‍ച്ചാവിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ചെയര്‍പേഴ്‌സണായ കളത്തില്‍ വര്‍ഗീസ്‌ അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം, ടെക്‌സസില്‍ നിന്നും യു.എസ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രൈമറിയില്‍ മത്സരിച്ച കെ.പി. ജോര്‍ജ്‌, ന്യൂയോര്‍ക്കില്‍ നിന്നുള്ള റെജി ഏബ്രഹാം എന്നിവരും പൊളിറ്റിക്കല്‍ സെമിനാറിന്‌ നേതൃത്വം നല്‍കും.
കണ്‍വെന്‍ഷന്‍ അറ്റ്‌ സീയില്‍ രാഷ്‌ട്രീയവും ചര്‍ച്ചാവിഷയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക