Image

2014 - ലെ ഫോമ കണ്‍വെണ്‍ഷന്‌ ഫിലഡല്‍ഫിയ മേയറിന്റെ ക്ഷണം

ഡോ. ജയിംസ്‌ കുറിച്ചി Published on 25 July, 2012
2014 - ലെ ഫോമ കണ്‍വെണ്‍ഷന്‌ ഫിലഡല്‍ഫിയ മേയറിന്റെ ക്ഷണം
ഫിലഡല്‍ഫിയ: അടുത്ത ഫോമ കണ്‍വെന്‍ഷനെ ഫിലഡല്‍ഫിയ മേയര്‍ തന്റെ നഗരത്തിലേക്കു സ്വാഗതം ചെയ്യുന്നതയി പ്രഖാപിച്ചു. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ അദ്ദേഹം ഫോമ ഭാരവാഹികളോട്‌ അഭര്‍ത്ഥിക്കുകയും ചെയ്‌തു. അടുത്ത ഫോമ കണ്‍വെന്‍ഷനു സിറ്റിയുടെ സകലവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്‌തവിച്ചു.

അടുത്ത ഫോമ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിക്കുന്ന ജോര്‍ജ്ജ്‌ മാതുവിനും ട്രഷര്‍ സ്ഥാനര്‍ഥി വര്‍ഗീസ്‌ ഫിലിപ്പിനും മേയര്‍ സകല്വിധ വിജയങ്ങളും ആശംസിച്ചു. രണ്ടു സ്ഥാനര്‍ഥികളും മേയറുമായി നടത്തിയ: കൂടിക്കാഴ്‌ച അവിസ്‌മരണീയമായിരുന്നുവേന്നു സ്ഥാനാര്‍ഥികള്‍ പറഞ്ഞു.

മേയര്‍ നറിന്റെ ഈ പ്രഖാപനം ഫോമക്ക്‌ വലിയ അംഗീകരമാണെന്ന്‌ ജോര്‍ജ്ജ്‌ മാതു പ്രസ്‌താവിച്ചു. ഫിലഡല്‍ഫിയ നഗരത്തില്‍ എത്ര ബ്രഹ്‌ത്തായ സമ്മേളനത്തിനും സൗകരമുണ്ടെന്നും അതുപയോഗിച്ച്‌ ഏറ്റവും വിജയപ്രദമായി അടുത്ത കണ്‍വെന്‍ഷന്‍ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂിച്ചേര്‍ത്തു. ഫിലഡല്‍ഫിയ സിറ്റിയിലെ ടാക്‌സ്‌ റിവ്യൂ ബോര്‍ഡിലെ അംഗമാണു ജോര്‍ജ്ജ്‌ മാത്യു.
2014 - ലെ ഫോമ കണ്‍വെണ്‍ഷന്‌ ഫിലഡല്‍ഫിയ മേയറിന്റെ ക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക