Image

ആപ്പിള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് റിപ്പോര്‍ട്ട്

Published on 28 July, 2012
ആപ്പിള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ദിവസവും രണ്ട് ആപ്പിള്‍ കഴിക്കുന്നത് സ്ത്രീകളിലെ കൊളസ്‌ട്രോള്‍ തോത് കുറക്കുമെന്നും ഹൃദ്രോഗസാധ്യത തടയുമെന്നും പുതിയ ഗവേഷണഫലം. ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളില്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കാര്യമായി കുറക്കാന്‍ ആപ്പിളിനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രായത്തിലാണ് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കു കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. 160 സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്.

അമേരിക്കയിലെ ഫേ്‌ളാറിഡ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനഫലം ജേണല്‍ ഓഫ് ദ അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയബറ്റിസിലാണ് പ്രസിദ്ധീകരിച്ചത്.

ആപ്പിള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് റിപ്പോര്‍ട്ട്ആപ്പിള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക