Image

ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം: ഫോമാ കണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം

Published on 27 July, 2012
ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം: ഫോമാ കണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം
ന്യൂയോര്‍ക്ക്‌: ഫോമാ ക്രൂസ്‌ കണ്‍വന്‍ഷനില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ `ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം' എന്ന വിഷയം തെരഞ്ഞെടുത്തതായി ചെയര്‍ പേഴ്‌സണ്‍സ്‌ ആയ റീനി മമ്പലം, ഡോ. സാറാ ഈശോ എന്നിവര്‍ അറിയിച്ചു.

തകഴിയുടെ ഏണിപ്പടികള്‍, മലയാറ്റൂരിന്റെ യന്ത്രം തുടങ്ങി കേരളത്തിലെ ഭരണകൂടം പശ്ചാത്തലമാക്കിയ കൃതികള്‍ ചര്‍ച്ചയ്‌ക്ക്‌ വിധേയമാകും. സിവില്‍ സര്‍വീസിലും നിയമതന്ത്രജ്ഞതയിലും പ്രാവീണ്യമുള്ള ഡോ. ബാബു പോള്‍, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തുന്നതോടൊപ്പം, പ്രസിദ്ധഭാഷാപണ്ഡിതനും വാഗ്‌മിയുമായ ഡോ. എം.വി പിള്ള ചര്‍ച്ചകള്‍ നയിക്കുന്നുവെന്നതും ഈ സാഹിത്യസമ്മേളനത്തിന്റെ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നു.

എല്ലാ ഭാഷാസ്‌നേഹികളെയും സാഹിത്യസമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍പേഴ്‌സണ്‍സിനൊപ്പം, ജോസഫ്‌ നമ്പിമഠം, മനോഹര്‍ തോമസ്‌, ജെ മാത്യൂസ്‌, ത്രേസ്യാമ്മ നാടാവള്ളില്‍ എന്നിവര്‍ സാഹിത്യസമ്മേളനത്തിന്‌ ചുക്കാന്‍ പിടിക്കുന്നു.

ബ്യൂറോക്രസിയുടെ അകത്തളങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന മലയാളനോവലുകളുടെ ഒരു അപഗ്രഥനം ജൂലൈ ലക്കം ജനനി മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കോപ്പികള്‍ ആവശ്യമുള്ളവര്‍ jananymagazine@gmail.com-ല്‍ ബന്ധപ്പെടുക.
ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം: ഫോമാ കണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക