Image

ഫോമാ 2012 അവാര്‍ഡ്‌ പ്രഖ്യാപിച്ചു

Published on 31 July, 2012
ഫോമാ 2012 അവാര്‍ഡ്‌ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്‌: സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്വന്തമായ കൈയ്യൊപ്പ്‌ പതിപ്പിച്ച ജെ . മാത്യൂസ്‌ (ന്യൂയോര്‍ക്ക്‌), കളത്തില്‍ പാപ്പച്ചന്‍ (കാലിഫോര്‍ണിയ) എന്നിവര്‍ക്ക്‌ ഫോമാ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡും, ശശിധരന്‍ നായര്‍ (ഹൂസ്റ്റണ്‍), ജോണ്‍ ടൈറ്റസ്‌ (സിയാറ്റില്‍) എന്നിവര്‍ക്ക്‌ ഫോമാ ലീഡര്‍ഷിപ്പ്‌ ആന്‍ഡ്‌ കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡും ഫോമാ കണ്‍വെന്‍ഷനില്‍ വെച്ച്‌ നല്‍കുവാന്‍ അവാര്‍ഡ്‌ കമ്മിറ്റി തീരുമാനിച്ചു.

അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാനായ ജോണ്‍ സി. വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), കമ്മിറ്റി അംഗങ്ങളായ സേവി മാത്യു (ഫ്‌ളോറിഡ), വിന്‍സെന്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍), സാം ഉമ്മന്‍ (കാലിഫോര്‍ണിയ) എന്നിവര്‍ സംയുക്തമായാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌.

സിവിക്‌ ആന്‍ഡ്‌ മെയിന്‍സ്‌ട്രീം അവാര്‍ഡിന്‌ ഹൂസ്റ്റിണില്‍ നിന്നുള്ള കെ.പി ജോര്‍ജിനും, ജേര്‍ണലിസം അവാര്‍ഡ്‌ (പ്രിന്റ്‌ മീഡിയ) ജോര്‍ജ്‌ ജോസഫ്‌ (ന്യൂയോര്‍ക്ക്‌), ഓണ്‍ലൈന്‍ ന്യൂസ്‌ പേപ്പറിന്‌ ജോയിച്ചന്‍ പുതുക്കുളം (ചിക്കാഗോ) എന്നിവര്‍ക്കും ലഭിച്ചു.

മലയാള മനോരമയുടെ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബിന്‌ കേരളത്തിലെ പത്രക്കാര്‍ക്കായി നല്‍കുന്ന ബെസ്റ്റ്‌ ഫോറിന്‍ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌ (ഓണ്‍ലൈന്‍) വിഭാഗത്തിലും, ദീപികയുടെ ജോര്‍ജ്‌ കള്ളിവയലിന്‌ ബെസ്റ്റ്‌ ഫോറിന്‍ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌ (പ്രിന്റ്‌ മീഡിയ) വിഭാഗത്തിലും ലഭിച്ചു.

കേരളത്തിലും വിദേശരാജ്യങ്ങളിലും മോട്ടിവേറ്റീവ്‌ സ്‌പീക്കര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. പി.പി. വിജയന്‌ സ്‌പെഷല്‍ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കാനും കമ്മിറ്റി തീരുമാനിച്ചു.

ഫോമയുടെ ക്രൂയിസ്‌ കണ്‍വെന്‍ഷനില്‍ വെച്ച്‌ മേല്‍പ്പറഞ്ഞ അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കുമെന്ന്‌ ജോണ്‍ സി. വര്‍ഗീസ്‌ (സലീം) അറിയിച്ചു. പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഫോമാ 2012 അവാര്‍ഡ്‌ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക