കോണ്‍ഗ്രസ് അനുഭാവികളെ ഒരു കുടക്കീഴില് കൊണ്ട് വരുവരണം: തോമസ് ടി ഉമ്മന്‍
ജോയിച്ചന്‍ പുതുക്കുളംPublished on 02 August, 2011
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ ഇടയിലുള്ള ഭിന്നതയും
ഏകപക്ഷീയ തീരുമാനങ്ങളും കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിടുണ്ട്. വളരെ
നേരത്തെ തന്നെ ഇതേപറ്റി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, രമേശ് ചെന്നിത്തല
എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആരുടെ പക്കല്‍ നിന്നും കത്തുകള്‍
വാങ്ങുവാന്‍ പടി തോറും നടന്നിട്ടില്ല. അത് കോണ്‍ഗ്രസ് പാരമ്പര്യമല്ല. പത്തും
പതിനഞ്ചും വര്‍ഷങ്ങള്‍ ഒരേ സ്ഥാനംകൈയടക്കി വെയ്ക്കുകയും യഥാര്‍ത്ഥ കോണ്‍ഗ്രസ്
അനുഭാവികളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നതിലുള്ള രോഷം കേരളത്തിലെ കോണ്‍ഗ്രസ്
നേതൃത്വത്തിന് നന്നായി അറിയാം. ജനാധിപത്യ മര്യാദകള്‍ പാലിച്ചു തെരഞ്ഞെടുപ്പു
നടത്തുകയും യഥാര്‍ത്ഥ കോണ്‍ഗ്രസ് അനുഭാവികളെ ഒരു കുടക്കീഴില് കൊണ്ട് വരികയും
ചെയ്യുന്നതാണ് ഉത്തമമായ മാര്‍ഗ്ഗമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും തോമസ്
ടി. ഉമ്മന്‍ അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല