Image

അവാര്‍ഡിന്റെ തിളക്കവുമായി ഇവന്‍ മേഘരൂപന്‍

Published on 03 August, 2012
അവാര്‍ഡിന്റെ തിളക്കവുമായി ഇവന്‍ മേഘരൂപന്‍
മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമാണ് കവി കെ.പി മാധവന്‍ നായര്‍. വിചിത്ര സ്വഭാവങ്ങളുള്ള ഈ കവിയുടെ കഥ പറയുകയാണ് ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം. ഉള്ളടക്കം, പവിത്രം, അഗ്നിദേവന്‍, പുനരധിവാസം എന്നീ മികച്ച ചിത്രങ്ങളുടെ തിരക്കഥാകൃത്ത് പി.ബാലചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഇവന്‍ മേഘരൂപന്‍. പ്രകാശ് ബാരെ ഈ ചിത്രത്തില്‍ കെ.പി.മാധവന്‍ നായരായി വേഷമിടുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് ഇത്തവണ ഇവന്‍ മേഘരൂപന്‍ നേടിയത്. മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവന്‍ മേഘരൂപനാണ്. ഒപ്പം മികച്ച സംഗീത സംവിധായകനായി ശരത്, മികച്ച എഡിറ്ററായി വിനോദ് സുകുമാരന്‍ എന്നിവര്‍ ഇവന്‍ മേഘരൂപനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 

സൗന്ദര്യത്തിനു മുമ്പില്‍ സകലതും മറന്ന് കുമ്പിടുന്നവനായിരുന്നു കവി കെ.പി മാധവന്‍ നായര്‍. സ്ത്രീ സൗന്ദര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. കവിയുടെ പെരുമാറ്റത്തിലും പ്രതിഭയിലും ഏത് പെണ്ണും മയങ്ങും. പിന്നെ വിവാഹം കഴിക്കാനാവും കവിക്ക് താത്പര്യം. പക്ഷെ പിന്നീടുള്ള യാത്രകള്‍ക്കിടയില്‍ പലരെയും മറന്നു പോകും. ഓര്‍മ്മിക്കുമ്പോള്‍ പശ്ചാത്താപം തോന്നും. അങ്ങനെ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുന്ന യാത്രകളുമുണ്ടാകും. ഈ കവിയുടെ ജീവിതം തന്നെയാണ് ഇവന്‍ മേഘരൂപനിലൂടെ അവതരിപ്പിക്കുന്നത്. 

രാജീവ് രവിയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ - ഒ.എന്‍.വി, കാവാലം നാരായണ പണിക്കര്‍, സംഗീതം - ശരത്ത്. നടി രമ്യാ നമ്പീശന്‍ ചിത്രത്തില്‍ അഭിനയത്തിനൊന്നും പിന്നണി പാടുകയും ചെയ്തിരിക്കുന്നു. 

പത്മപ്രിയ, ശ്വേതാ മേനോന്‍, രമ്യാ നമ്പീശന്‍, ജഗതി, തമ്പി ആന്‍ണി, വി.കെ ശ്രീരാമന്‍, ചെമ്പിന്‍ അശോകന്‍, ഗോപു കേശവ്, മാര്‍ഗി സതി, അനു, മുരുകന്‍, അംബികാ മോഹന്‍, കണ്ണൂര്‍ ശ്രീലത, വിജയന്‍ പെരിങ്ങോട് എന്നിവര്‍ അഭിനയിക്കുന്നു.

അവാര്‍ഡിന്റെ തിളക്കവുമായി ഇവന്‍ മേഘരൂപന്‍അവാര്‍ഡിന്റെ തിളക്കവുമായി ഇവന്‍ മേഘരൂപന്‍അവാര്‍ഡിന്റെ തിളക്കവുമായി ഇവന്‍ മേഘരൂപന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക