Image

ടു ജി ലേലം: 14,000 കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചു

Published on 03 August, 2012
ടു ജി ലേലം: 14,000 കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചു
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ പുനര്‍ ലേലം ചെയ്യുന്നതിന് 14,000 കോടി രൂപ അടിസ്ഥാന വിലയായി കേന്ദ്ര മന്ത്രിസഭായോഗം നിശ്ചയിച്ചു. ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ മന്ത്രിതലസമിതിയുടെ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 18,000 കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിക്കണമെന്നായിരുന്നു ട്രായ് ആവശ്യപ്പെട്ടിരുന്നത്. അഞ്ചു മെഗാ ഹെട്‌സ് വരെയുള്ള ടു ജി സ്‌പെക്ട്രത്തിനാണ് 14,000 കോടി രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, സിഡിഎംഎ സേവനങ്ങള്‍ക്ക് 18,200 കോടി രൂപയായിരിക്കും അടിസ്ഥാന വില.ക്രമക്കേട് കണ്‌ടെത്തിയതിനെത്തുടര്‍ന്ന് എ.രാജ ടെലികോം മന്ത്രിയായിരിക്കെ ലേലം ചെയ്ത 122 ടെലികോം ലൈസന്‍സുകള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ പുനര്‍ലേലം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക