Image

കാലവര്‍ഷം കുറഞ്ഞത് സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന് അലുവാലിയ

Published on 03 August, 2012
കാലവര്‍ഷം കുറഞ്ഞത് സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന് അലുവാലിയ
ന്യൂഡല്‍ഹി: ശക്തമായ കാലവര്‍ഷം ലഭിക്കുന്നില്ലെങ്കില്‍ ഈ സാമ്പത്തിക പാദത്തിലെ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തില്‍ നില്‍ക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയ. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6.5 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. വ്യാവസായിക മേഖലയില്‍ മതിയായ ഉണര്‍വ് ദൃശ്യമല്ലെന്നും അലുവാലിയ വ്യക്തമാക്കി.

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ വാര്‍ഷിക വളര്‍ച്ചാശരാശരി 8.2 കൈവരിക്കാനാകും. കാലവര്‍ഷം കുറഞ്ഞതും ആഗോള സാമ്പത്തിക പ്രതിസന്ധിയും മൂലം വളര്‍ച്ചാ നിരക്ക് 7.3 ല്‍ നിന്നും 6.5 ആയി താഴുമെന്ന് റിസര്‍വ് ബാങ്കും വിലയിരുത്തിയിരുന്നു. മഴ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായേക്കാവുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ പ്രത്യേക പദ്ധതികള്‍ തന്നെ വേണ്ടി വരുമെന്നും ഇക്കാര്യമെല്ലാമാണ് സംസ്ഥാന സര്‍ക്കാരുകള്‍ നേരിടേണ്ടി വരുന്ന പുതിയ പ്രതിസന്ധികളെന്നും അലുവാലിയ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക