Image

മുന്‍ മംഗോളിയന്‍ പ്രസിഡന്റിന് നാലു വര്‍ഷം തടവ്

Published on 03 August, 2012
മുന്‍ മംഗോളിയന്‍ പ്രസിഡന്റിന് നാലു വര്‍ഷം തടവ്
ഉലാന്‍ബാറ്റര്‍: അഴിമതിക്കേസില്‍ മുന്‍ മംഗോളിയന്‍ പ്രസിഡന്റ് നമ്പാര്‍ എന്‍ക്ബത്യാറിന് കോടതി നാലു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഏഴു വര്‍ഷം തടവാണ് വിധിച്ചതെങ്കിലും മൂന്നുവര്‍ഷം ഇളവു ചെയ്തു നല്‍കുകയായിരുന്നു. 18,660 ഡോളര്‍ മതിപ്പുവരുന്ന അദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാനും മൂന്നുദിവസത്തെ വിചാരണയ്ക്കുശേഷം കോടതി ഉത്തരവിട്ടു. കേസില്‍ മൂന്നു മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഒരു വ്യവസായിയും കുറ്റക്കാരാണെന്നു കോടതി കണെ്ടത്തി.

എന്‍ക്ബത്യാറിന് രണ്ടാഴ്ചയ്ക്കകം അപ്പീല്‍ നല്കാം. ആരെയും ഭയപ്പെടുന്നില്ലെന്നും നീതിക്കായി ഇനിയും പോരാടുമെന്നും എന്‍ക്ബത്യാര്‍ കോടതിവിധിയോടു പ്രതികരിച്ചു. രാഷ്ട്രീയലക്ഷ്യങ്ങളാല്‍ തന്നെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ വസ്തുതകളെ തകിടം മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മംഗോളിയയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ എന്‍ക്ബത്യാറിന്റെ വിചാരണ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടിവി9 ചാനലിലടക്കം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ടിവി9 ചാനല്‍ കണ്ടുകെട്ടി അതിന്റെ വരുമാനവും 40,300 ഡോളറും ഗാന്‍ഡാന്‍ ബുദ്ധവിഹാരത്തിനു നഷ്ടപരിഹാരം നല്കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക