Image

ഇന്റര്‍നെറ്റ് നിയന്ത്രണം: യു.എന്നിനെ അനുവദിക്കില്ലെന്ന് യു.എസ്

Published on 03 August, 2012
ഇന്റര്‍നെറ്റ് നിയന്ത്രണം: യു.എന്നിനെ അനുവദിക്കില്ലെന്ന് യു.എസ്
വാഷിങ്ടണ്‍: അന്താരാഷ്ട്രതലത്തില്‍ ഇന്റര്‍നെറ്റിന്റെ നിയന്ത്രണം ഐക്യരാഷ്ട്രസഭ (യു.എന്‍.) യുടെ കീഴിലാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് യു.എസ്. വ്യക്തമാക്കി.വെബ്‌സൈറ്റുകളുടെ നാമകരണവും സാങ്കേതികസംവിധാനങ്ങളും നിലവില്‍ യു.എസ്. വാണിജ്യവകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. ഇന്റര്‍നെറ്റിന്റെ നിയന്ത്രണം യു.എന്നിന്റെ നിയന്ത്രണത്തിലാക്കാന്‍ മറ്റു രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് യു.എസ്. നിലപാട്‌വ്യക്തമാക്കിയത്.

യു.എന്നിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയനെ (ഐ.ടി.യു.) രേഖാമൂലമാണ് യു.എസ്. തങ്ങളുടെ നിലപാട് അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ ആശയവിനിമയ സാങ്കേതിക വിദ്യയുടെ വികസനത്തിനു വേണ്ടി രൂപവത്കരിച്ച ഏജന്‍സിയാണിത്.

നിലവില്‍ വെബ്‌സൈറ്റ് അഡ്രസുകളുടെ നിയന്ത്രണം യു.എസ്. ആസ്ഥാനമായ 'ഐകാന്‍' (ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്) എന്ന ഏജന്‍സിക്കാണുള്ളത്. 

ഇത്തരം കാര്യങ്ങള്‍ ഐ.ടി.യു.വിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നാണ് റഷ്യ പോലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ നിലപാടിന് ഇന്ത്യയും ചൈനയും പിന്തുണ അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക