Image

ആംബുലന്‍സ് മറിഞ്ഞു: 6 ദിവസം പ്രായമുള്ള കുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 03 August, 2012
ആംബുലന്‍സ് മറിഞ്ഞു: 6 ദിവസം പ്രായമുള്ള കുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു
മൂവാറ്റുപുഴ: സ്വകാര്യ ആസ്പത്രിയില്‍ നിന്ന് കൈക്കുഞ്ഞുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുപോയ ആംബുലന്‍സ് മറിഞ്ഞു. 6 ദിവസം പ്രായമായ കുഞ്ഞും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം ദേശീയപാതയില്‍ കടാതി റൂറല്‍ സഹകരണ ബാങ്കിനു മുന്നിലെ വളവില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.

ആംബുലന്‍സിന്റെ സ്റ്റിയറിംഗ് പിടിച്ചതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു. വണ്ടി റോഡരികിലേക്ക് ചരിഞ്ഞ് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ കുഞ്ഞിനെയും മറ്റുള്ളവരെയും ആസ്പത്രിയിലാക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളും ഒരു നഴ്‌സും ആംബുലന്‍സ് െ്രെഡവറും അടക്കം 5 പേര്‍ വാഹനത്തിലുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക