Image

യാത്രാപ്രതിസന്ധി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധിക സര്‍വീസ് നടത്തും

Published on 03 August, 2012
യാത്രാപ്രതിസന്ധി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധിക സര്‍വീസ് നടത്തും
നെടുമ്പാശ്ശേരി: പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്നുള്ള യാത്രാപ്രതിസന്ധി തരണംചെയ്യാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50ഓളം അധികസര്‍വീസ് ഏര്‍പ്പെടുത്തുന്നു. റദ്ദാക്കപ്പെട്ട സര്‍വീസുകള്‍ പുനരാരംഭിക്കാനും എയര്‍ ഇന്ത്യ നടപടികള്‍ തുടങ്ങി.

ആഗസ്ത് 8 മുതല്‍ സപ്തംബര്‍ 15 വരെയാണ് കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് അധികസര്‍വീസുകള്‍ ഉണ്ടാവുക. വര്‍ധിച്ച യാത്രാത്തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ്‌നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറായിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നാണ് ഗള്‍ഫിലേക്ക് അധികസര്‍വീസ്.

കൊച്ചിദുബായ് കൊച്ചി റൂട്ടില്‍ ആഗസ്ത് 8, 15, 18, സപ്തംബര്‍ 9 തീയതികളിലും കൊച്ചിഅബുദാബി കൊച്ചി റൂട്ടില്‍ 26 നും അധികസര്‍വീസ് ഉണ്ടാകും. കോഴിക്കോട്ദുബായ് കോഴിക്കോട് റൂട്ടില്‍ 18, 25, സപ്തംബര്‍ 1, 8, 14 തീയതികളിലും കോഴിക്കോട്‌ദോഹ കോഴിക്കോട് റൂട്ടില്‍ 26, സപ്തംബര്‍ 2, 9 തീയതികളിലും കോഴിക്കോട്അബുദാബി കോഴിക്കോട് റൂട്ടില്‍ 16 നും കോഴിക്കോട്‌കൊച്ചി കുവൈത്ത് കൊച്ചി കോഴിക്കോട് റൂട്ടില്‍ സപ്തംബര്‍ അഞ്ചിനും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അധിക സര്‍വീസ് ഉണ്ടാകും.

കുവൈത്തിലേക്കുള്ള യാത്രാപ്രതിസന്ധി പരിഹരിക്കാനാണ് കോഴിക്കോടുനിന്നും കൊച്ചിയില്‍നിന്നും ഒരു വിമാനം ഉപയോഗപ്പെടുത്തി സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരംദുബായ് തിരുവനന്തപുരം റൂട്ടില്‍ 8, 13, 15 തീയതികളിലും തിരുവനന്തപുരംഷാര്‍ജ തിരുവനന്തപുരം റൂട്ടില്‍ 4, 11, 18, 25 സപ്തംബര്‍ 1, 8, 15 തീയതികളിലും തിരുവനന്തപുരംഅബുദാബി തിരുവനന്തപുരം റൂട്ടില്‍ 30 നും പ്രത്യേകം സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗലാപുരംകോഴിക്കോട് അബുദാബി മംഗലാപുരം റൂട്ടില്‍ 31 നും മംഗലാപുരംകോഴിക്കോട് ദുബായ് മംഗലാപുരം റൂട്ടില്‍ സപ്തംബര്‍ 7 നും അധികസര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ കോഴിക്കോട്‌യാത്രക്കാര്‍ക്കും ഗുണകരമാകുംവിധമാണ് സജ്ജമാക്കിയിരിക്കുന്നത്.

സപ്തംബര്‍ 13 വരെ എല്ലാ വ്യാഴാഴ്ചകളിലും ചെന്നൈദുബായ് ചെന്നൈ റൂട്ടില്‍ അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ചെന്നൈവഴി ദുബായിലേക്ക് പോകാനും സൗകര്യമുണ്ടാകും. റംസാന്‍, ഓണം തിരക്ക് കണക്കിലെടുത്താണ് എയര്‍ ഇന്ത്യാ എക്‌സ്?പ്രസ് അധികസര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുക്കിങ് കൂടുതലുള്ള റൂട്ടുകള്‍ തിരഞ്ഞെടുത്ത് അവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ആഗസ്ത് പകുതിമുതല്‍ സപ്തംബര്‍ പകുതിവരെ കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് വന്‍തിരക്ക് അനുഭവപ്പെടുന്ന സമയമാണ്. ഇത് കണക്കിലെടുത്താണ് സപ്തംബര്‍ 15 വരെ അധിക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സമരത്തിലേര്‍പ്പെട്ട പൈലറ്റുമാര്‍ മെഡിക്കല്‍ പരിശോധനയും പരിശീലനവും പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചുതുടങ്ങിയതേയുള്ളൂ. 475 ഓളം പൈലറ്റുമാരാണ് 58 ദിവസം സമരത്തിലേര്‍പ്പെട്ടത്. ഇതില്‍ 101 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കുകയുംചെയ്തു. ബാക്കി പൈലറ്റുമാരെല്ലാം പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഇനിയും ഒരുമാസം വേണ്ടിവരും.

യാത്രാപ്രതിസന്ധി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 50 അധിക സര്‍വീസ് നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക