Image

സണ്‍ ഫിലിം വിലക്ക് : നടപ്പാക്കിയില്ലെങ്കില്‍ നടപടിയെന്ന് സുപ്രീംകോടതി

Published on 03 August, 2012
സണ്‍ ഫിലിം വിലക്ക് : നടപ്പാക്കിയില്ലെങ്കില്‍ നടപടിയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചില്ലുകളില്‍ സണ്‍കണ്‍ട്രോള്‍ ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്ന് പോലീസിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

നിയമംപാലിക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കര്‍ക്കശനടപടി സ്വീകരിക്കണമെന്നും ചില്ലുകളില്‍ പതിച്ച ഫിലിമുകള്‍ നീക്കംചെയ്യണമെന്നും ജസ്റ്റിസുമാരായ ബി.എസ് ചൗഹാനും സ്വതന്ത്രകുമാറുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.നിയമത്തിന്റെ പച്ചയായ ലംഘനവുമാണ്. ചില്ലില്‍ എന്തെങ്കിലും ഒട്ടിച്ച് വാഹനമോടിക്കുന്നത് അനുവദിക്കാനാവില്ല, ഈ നിയമം നടപ്പാക്കിയേ തീരൂ. എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പി.മാരും പോലീസ് കമ്മീഷണര്‍മാരും ഇക്കാര്യം ഉറപ്പാക്കണംബെഞ്ച് നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക