Image

സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി

Published on 03 August, 2012
സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി
ന്യൂയോര്‍ക്ക്: ബശ്ശാര്‍ സേനയുടെ കൂട്ടക്കുരുതി തുടരുന്നതിനിടെ സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്നും ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പിന്‍മാറി. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് യു.എന്‍ അറബ്ലീഗ് സംയുക്ത പ്രതിനിധിയായിരുന്ന അന്നന്റെരാജിക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി അവസാനിക്കാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് അന്നന്റെപിന്‍മാറ്റം.

സമാധാന നടപടികള്‍ക്ക് രാജ്യാന്തര സമൂഹവും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും ആവശ്യമായ പിന്തുണ നല്‍കിയില്ലെന്ന് അന്നന്‍ കുറ്റപ്പെടുത്തി. ആഭ്യന്തര യുദ്ധം തുടരുന്നതും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്വരച്ചേര്‍ച്ചയില്ലായ്മയുമാണ് തന്റെപിന്‍മാറ്റത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെപിന്‍ഗാമിക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക