Image

ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു

Published on 04 August, 2012
ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു
നിലമ്പൂര്‍: കടുവ സംരക്ഷണകേന്ദ്രങ്ങളുടെ ഉള്‍ഭാഗത്ത് സുപ്രീംകോടതി വിനോദസഞ്ചാരം നിരോധിച്ചതോടെ ബന്ദിപ്പൂര്‍ നാഷനല്‍ ടൈഗര്‍ പ്രോജക്ടും നാഗര്‍ഹോള രാജീവ്ഗാന്ധി ഉദ്യാനവും താല്‍ക്കാലികമായി അടച്ചു. കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ബഫര്‍സോണുകള്‍ വിജ്ഞാപനം ചെയ്യാത്ത സംസ്ഥാനങ്ങള്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയതോടെയാണ് കടുവസങ്കേതങ്ങള്‍ അടച്ചത്. 

ബഫര്‍സോണുകള്‍ വേര്‍തിരിച്ച് കോടതിയെ ബോധിപ്പിച്ചാല്‍ മാത്രമേ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കി കേന്ദ്രങ്ങള്‍ തുറക്കാനാവൂ.ആഗസ്റ്റ് 22ന് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പരിഗണിക്കും.ബന്ദിപ്പൂര്‍ നാഷനല്‍ ടൈഗര്‍ പ്രോജക്ടിന്റെ അതിര്‍ത്തി പങ്കിടുന്ന മുതുമല കടുവാ സങ്കേതം ജൂലൈ 26ന് അടച്ചിരുന്നു.850 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബന്ദിപ്പൂര്‍ കടുവാസങ്കേതം കടുവയെ കൂടാതെ ആന, കരടി, മ്‌ളാവ്, മലമാന്‍, മയില്‍, കാട്ടുപോത്ത്, അപൂര്‍വയിനം പക്ഷികള്‍ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ്.

ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു
ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു
ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു
ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക